അബ്ദുൽ ഗഫൂറിെൻറ മൃതദേഹം ജിദ്ദയിൽ ഖബറടക്കി
text_fieldsജിദ്ദ: ജിദ്ദയിൽ റോഡപകടത്തിൽ മരിച്ച വേങ്ങര അരീകുളം സ്വദേശി ചെർച്ചീൽ അബ്ദുൽ ഗഫൂ റിെൻറ (41) മൃതദേഹം റുവൈസിലെ മഖ്ബറയിൽ ഖബറടക്കി. നാട്ടുകാരും സഹപ്രവർത്തകരും സുഹൃത ്തുക്കളും ചടങ്ങിൽ സംബന്ധിച്ചു. സൗദിയിൽ എത്തിയത് മുതൽ 15 വർഷത്തോളമായി അദാം ഇൻറര്‍നാഷനല്‍ ട്രേഡിങ് കമ്പനിക്കു കീഴിലുള്ള സവാരി ഗ്രൂപ്പിൽ ജോലി ചെയ്തു വരുകയായിരുന്നു അബ്ദുൽ ഗഫൂർ. അദ്ദേഹം സഞ്ചരിച്ച ടാക്സി അമീര്‍ സുല്‍ത്താന്‍ റോഡിൽ ജോലി സ്ഥലത്തിനടുത്ത് അമിത വേഗത്തിൽ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹം മഹ്ജറിലെ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലായിരുന്നു.
പ്രവാസലോകത്ത് വലിയ സുഹൃദ്വലയത്തിന് ഉടമയായിരുന്നു ഗഫൂർ. 2008 തുടക്കത്തിൽ ജിദ്ദയിൽ വേങ്ങര അരീകുളം മഹല്ല്കാരുടെ കൂട്ടായ്മ രൂപവത്കരണ സമയം മുതൽ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. മുഹമ്മദ്- ഉമൈവ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ ചീരങ്ങൻ. മുഹമ്മദ് ശഹീദ്, മുഹമ്മദ് ഫിദാൻ എന്നിവർ മക്കളാണ്.മയ്യിത്ത് സംസ്കരണത്തിനും നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാമൂഹിക പ്രവർത്തകരായ ഹബീബ് കല്ലൻ, മുഹമ്മദ് കുട്ടി, എ.കെ. ബാവ, യൂസുഫ് ഹാജി, ജലീൽ അറാസാത്ത്, ബന്ദർ അൽ ഉതൈബി, അരീകുളം കൂട്ടായ്മ ഭാരവാഹികളായ ക്യാപ്റ്റൻ അബ്ദുൽ ലത്തീഫ്, എ.കെ സിദ്ദീഖ്, നൗഷാദ് അലി, സി.ടി ആബിദ്, വേങ്ങര നാസർ, നൗഷാദ് പൂചെങ്ങൽ, ഇഖ്ബാൽ പുല്ലമ്പലവൻ തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.