Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅയാൾ കത്തെഴുതുകയാണ്​,...

അയാൾ കത്തെഴുതുകയാണ്​, പ്രിയതമക്ക്​ തൊണ്ണൂറ്​ മീറ്റർ നീളത്തിൽ 

text_fields
bookmark_border
അയാൾ കത്തെഴുതുകയാണ്​, പ്രിയതമക്ക്​ തൊണ്ണൂറ്​ മീറ്റർ നീളത്തിൽ 
cancel

റിയാദ്​: കത്തെഴുത്തോ, ഇൗ കാലത്തോ എന്ന്​ നെറ്റി ചുളിക്കാൻ വര​െട്ട. എഴുതുന്ന കത്തുകളുടെ നീളം​ കൂടി അറിഞ്ഞ്​ ഒരുമിച്ച്​ ഞെട്ടാം. അയാളുടെ കത്തെഴുത്ത്​ ഒരു വ്യാഴവട്ടം പൂർത്തിയാക്കു​േമ്പാൾ ഒടുവിലെഴുതിയ കത്തിന്​ തൊണ്ണൂറ്​ മീറ്റർ നീളം. പ്രിയതമക്കുള്ള കുറിപ്പുകൾ കടലാസ്​ ചുരുളുകളാക്കി നാട്ടിലേക്ക്​ ബന്ധുവഴി കൊടുത്തയക്കാൻ നോക്കു​േമ്പാൾ ഭാരം രണ്ടുകിലോ! എന്നാൽ അയാൾക്കോ കൊണ്ടുപോകുന്നയാൾക്കോ ഞെട്ടലില്ല. പന്ത്രണ്ട്​ വർഷമായിട്ടുള്ള പതിവല്ലേ? നീളവും ഭാരവും ക്രമാനുഗതമായി കൂടി വരുന്നു എന്നല്ലാതെ വേറെ പുതുമകളൊന്നുമില്ല. 

അബ്​ദുൽ കരീം എന്ന ഇൗ പ്രവാസിയുടെ കത്തെഴുത്ത്​ വിശേഷം എളുപ്പം പറഞ്ഞുതീർക്കാനാവില്ല. ‘അബൂദാബിയിലുള്ളൊരു എഴുത്തുപെട്ടി’യെ കുറിച്ചുള്ള നെഞ്ചുരുകലുകളൊക്കെ അറുപഴഞ്ചനായ വാട്​സ്​ ആപ്​ കാലത്താണ്​ ഒരു പ്രവാസി റിയാദിൽ ഇരുന്ന്​ നാട്ടിലേക്കും ഭാര്യ തിരിച്ചും സുദീർഘമായ കത്തുകൾ എഴുതിക്കൊണ്ടിരിക്കുന്നത്​. കത്തെഴുത്ത്​ മാത്രമല്ല, കൈയ്യെഴുത്തുപോലും കൈയ്യൊഴിഞ്ഞ പുതിയ കാലം ഇൗ കോട്ടക്കൽ, പറമ്പിലങ്ങാടി സ്വദേശിക്ക്​ മുമ്പിൽ അന്തംവിട്ടു നിൽക്കുന്നു. വർഷത്തിൽ 20ഒാളം ക​ത്തുകൾ. അത്ര തന്നെ ഭാര്യ സക്കീനയും. 12 വർഷത്തിനിടെ എഴുതിയ മുഴുവൻ കത്തുകളും ഇരുവരുടെയും ശേഖരത്തിലുണ്ട്​, ഒരു കേടുപാടുമില്ലാതെ. 

എന്താ ഇത്ര എഴുതാനുള്ളത്​ എന്ന ചോദ്യത്തിനുത്തരമുണ്ട്​, വീട്ടിലേയും നാട്ടിലേയും പിന്നെ തീർത്തും സ്വകാര്യമായതുമായ എല്ലാ വിശേഷങ്ങളും. അബ്​ദൂൽ കരീം ഒടുവിലെഴുതിയ 90 മീറ്റർ കത്തിൽ അവസാനത്തെ നാലഞ്ച്​ മീറ്ററുകളിൽ കേരളത്തിലെ പ്രളയവും അതി​​​െൻറ കെടുതികളും അതിന്മേലുള്ള പ്രവാസിയുടെ വേവലാതികളും വിഷയമായി നിറഞ്ഞുകിടക്കുന്നു.

പറമ്പിലങ്ങാടിയിലെ കരുമ്പിൽ വീട്ടുകാരനായ ഇൗ നാൽപത്തേഴുകാരൻ 12 വർഷം മുമ്പാണ്​ സൗദിയിലെത്തിയത്​. റിയാദ്​ ഒാൾഡ്​ സനാഇയയിലെ ഹാർഡ്​ വെയർ ഷോപ്പിൽ സെയിൽസ്​മാനാണ്​. ആദ്യ വിമാനം ഇറങ്ങിയ അന്ന്​ രാത്രിയിൽ തന്നെ ഭാര്യക്ക്​ വിശദമായ കത്തെഴുതിവെച്ച ശേഷമേ ഉറങ്ങാൻ കിടന്നുള്ളൂ. കല്യാണം കഴിഞ്ഞിട്ട്​ പിരിഞ്ഞിരുന്നിട്ടില്ല ഇരുവരും. ഒമ്പത്​ വർഷത്തിന്​ ശേഷം സൗദിയിലേക്ക്​ വിമാനം കയറു​േമ്പാഴുണ്ടായ വിരഹത്തി​​​െൻറ തീവ്രതയാണ്​ കത്തെഴുത്തിൽ ആശ്രയം കണ്ടെത്താൻ പ്രേരിപ്പിച്ചത്​. അന്ന്​ തുടക്കമിട്ടതാണ്​ ഇൗ ശീലം. ഹാർഡ്​ വെയർ ഷോപ്പിനോട്​ ചേർന്നുള്ള മറ്റൊരു സ്ഥാപനത്തിൽ ഇൻവോയ്​സ്​ പ്രിൻററിൽ ഉപയോഗിക്കുന്ന എ ഫോർ സൈസിലുള്ള പേപ്പർ റീലുകൾ ധാരാളം ഉപയോഗശൂന്യമായി കിടപ്പുണ്ടായിരുന്നു. ഒരു റോളിന്​ 30 മീറ്റർ നീളമുണ്ടാവും. ശരാശരി ഒരു റോളായിരുന്നു ആദ്യകാലത്തൊക്കെ. പിന്നീട്​ രണ്ട്​ റോളുകളായി മാറി. കഴിഞ്ഞ തവണ അയച്ച കത്തിന്​ 58 മീറ്റർ നീളമുണ്ടായിരുന്നു. തിരികെ ഭാര്യ അയക്കുന്ന കത്തിൽ 50​ഒാളം എ ഫോർ ഷീറ്റുകളുണ്ടാവും. 58 മീറ്റർ കത്ത്​ ഒരു ദിവസം കൊണ്ട്​ ഭാര്യ വായിച്ചുതീർത്തു. ഇപ്പോൾ കൊടുത്തയക്കുന്ന 90 മീറ്റർ വായിക്കാൻ ഒന്നര ദിവസം മതിയാകുമെന്ന്​ അബ്​ദൂൽ കരീം പറയുന്നു. 

ഒരു മാസവും 10 പേനകളുമാണ്​ 90 മീറ്റർ എഴുതാൻ വേണ്ടിവന്നത്​. ഞായറാഴ്​ച നാട്ടിൽ പോകുന്ന അടുത്ത ബന്ധു സൈനുൽ ആബിദി​​​െൻറ കൈയ്യിലാണ്​ കൊടുത്തുവിടുന്നത്​. സെപ്​റ്റംബർ ഏഴിന്​ മറ്റൊരാൾ ഇങ്ങോട്ടുവരുന്നുണ്ട്​. മറുപടി അയാൾ വഴിയെത്തും. മറുപടിയും ഇത്തവണ കൂടുതൽ ഭാരിക്കും എന്നാണ്​ പ്രതീക്ഷ. 

13 മണിക്കൂർ വരെ നീളുന്നതാണ്​ ജോലി സമയം. അതുകഴിഞ്ഞ്​ രാത്രിയിലാണ്​ എഴുത്ത്​. നാലുമക്കളുടെയും രോഗികളായ മാതാപിതാക്കളുടെയും കാര്യങ്ങളടക്കം വീട്ടുകാര്യങ്ങളെല്ലാം നോക്കുന്നതിനിടയിൽ​ ഭാര്യ സുദീർഘമായ കത്തുകൾ വായിക്കുകയും സുദീർഘമായി തന്നെ മറുപടി എഴുതുകയും ചെയ്യുമെന്നും അബ്​ദുൽ കരീം പറയുന്നു. കത്തെഴുത്തുണ്ടെന്ന്​ വെച്ച്​ ആധുനിക ആശയവിനിമയ സൗകര്യങ്ങൾ ​വേണ്ടെന്ന്​ വെച്ചിട്ടില്ല. ദിവസം രണ്ടുനേരം ഫോണിൽ സംസാരിക്കും. എന്നിട്ടും കത്തെഴുതാൻ വിശേഷങ്ങൾ ബാക്കിയാണ്​. കത്തെഴുതി നോക്കൂ അപ്പോൾ മനസിലാവും എന്ന്​ താടിയുഴിഞ്ഞ്​ അയാൾ ചിരിക്കുന്നു.

മെക്കാനിക്കൽ എൻജിനീയറിങ്​ അവസാന വർഷ വിദ്യാർഥി സഫ്​വാൻ, അഫ്​ദൽ ഉലമ ആദ്യ വർഷ വിദ്യാർഥിനി സുരയ്യ, ഒമ്പതാം ക്ലാസുകാരൻ മുഹമ്മദ്​ സഹൽ, മൂന്നുവയസുകാരി സുമയ്യ എന്നിവരാണ്​ മക്കൾ. ബാപ്പ ഹംസയും ഉമ്മ ആയിഷയും ഹൃദ്രോഗികളാണ്​. വീട്ടിലുണ്ട്​. 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsabdul kareemmalayalam newsletterLong Letter
News Summary - Abdul Kareem Writing 90 Meter Long Letter to Beloved-Gulf news
Next Story