യു.എ.ഇ ഗോള്‍ഡന്‍ വിസ നേടി മാധ്യമ പ്രവർത്തകൻ അബ്ദുൽ റഹീം
text_fieldsജിദ്ദ: സാമൂഹിക, സാംസ്കാരിക, മാധ്യമരംഗത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ നിറസാന്നിധ്യമായ അബ്ദുൽ റഹീം ആല്പ്പറമ്പിലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ആഗോള തലത്തില്‍ ശ്രദ്ധേയരായ വ്യക്തികള്‍ക്ക് യു.എ.ഇ നല്കി വരുന്ന ഗോള്‍ഡന്‍ വിസ, മാധ്യമ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശി അബ്ദുൽ റഹീമിന് നല്‍കിയത്. യൂറോപ്പിൽ നിന്നുൾപ്പെടെയുള്ള നിരവധി മാധ്യമങ്ങളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി മാധ്യമരംഗത്ത് ചെയ്യുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ. നിലവിൽ സൗദി ടൂറിസം അതോറിറ്റിയുടെ നിയോം പ്രൊജക്ടിന്റെ ഐ.ടി.പി മീഡിയയുടെ ഭാഗമായി റിയാദിലാണ് ഇദ്ദേഹം ജോലി ചെയ്തുവരുന്നത്.
മികച്ച സേവനത്തിനുള്ള ‘എംപ്ലോയി ഓഫ് ദ ഇയര്‍’ അവര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. മദ്രാസ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കാനുളള പഠനത്തിലാണിപ്പോൾ അബ്ദുൽ റഹീം. ഭാര്യ: റജ്ല, ഫാത്തിമ യുംന (എം.ബി.ബി.എസ് ഹൗസ് സർജൻ), ആയിഷ ലിയാന, അഹ്മദ് ഇസ്മായിൽ (വിദ്യാർഥികൾ) എന്നിവർ മക്കളാണ്. പരേതനായ അലവി ഹാജി ആൽപ്പറമ്പിലിന്റെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.