അബ്ദുല്‍ റഹീമിന്റെ മോചനം: ധനസമാഹരണത്തില്‍ പങ്കുചേര്‍ന്ന് ജിദ്ദ നവോദയയും
text_fieldsജിദ്ദ: 18 വര്‍ഷമായി സൗദിയില്‍ വധശിക്ഷക്ക് വിധിക്കപെട്ടു ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ദിയ ധന സമാഹരണത്തില്‍ ജിദ്ദ നവോദയയും പങ്കുചേര്‍ന്നു. റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാനമായും പണം സമാഹരിച്ചത്. ഷറഫിയ കേന്ദ്രമായി ജിദ്ദ നവോദയ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ധന സമാഹരണ പ്രവര്‍ത്തനങ്ങളില്‍ ജിദ്ദ പ്രവാസി സമൂഹത്തില്‍ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. നവോദയയുടെ എല്ലാ ഏരിയകളില്‍ നിന്നും മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ ഫണ്ട് സമാഹരണവുമായി ഉണ്ടായിട്ടുള്ളതെന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.