അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കി, ഇനി മോചനം
text_fieldsറിയാദ്: സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ ധശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ കോടതി ചൊവ്വാഴ്ച ഉച്ചക്കാണ് വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. രാവിലെ റിയാദ് ക്രിമിനൽ കോടതിയിൽ റഹീമിനെ ഹാജരാക്കിയിരുന്നു. ഇരുവിഭാഗം വക്കീലുമാരും കോടതിയിൽ എത്തിയിരുന്നു.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിെൻറ കുടുംബത്തിെൻറ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂർ എന്നിവരും റഹീമിനൊപ്പം കോടതിയിൽ ഹാജരായി.
വിർച്വൽ സംവിധാനത്തിലൂടെയാണ് കോടതിയിൽ റഹീമിനെ ഹാജരാക്കിയത്. രേഖകളെല്ലാം കോടതി പരിശോധിച്ചതിന് ശേഷമാണ് വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ ഒച്ചുവെച്ചത്. കോടതയിൽ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലിെൻറ (ഏകദേശം 34 കോടിയിലേറെ രൂപ) ചെക്ക് കൊല്ലപ്പെട്ട സൗദി ബാലെൻറ കുടുംബത്തിെൻറ പ്രതിനിധിക്ക് കൈമാറി. ജയിൽ മോചനമുൾപ്പടെയുള്ള നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ ആശ്വാസമായി ഉത്തരവാണ് ഇന്നുണ്ടായതെന്ന് റിയാദ് റഹീം സഹായ സമിതി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.