അബ്ദുറഹ്മാൻ പെരുമണ്ണയെ ആദരിച്ചു
text_fieldsറിയാദ്: 30 വർഷത്തോളം പ്രവാസജീവിതം നയിച്ച് റിയാദിലെ സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ മഞ്ചപാറക്കൽ അബ്ദുറഹ്മാൻ ഹാജി പെരുമണ്ണയെ റിയാദ് സാരംഗി കലാ സാംസ്കാരികവേദി പ്രവർത്തകർ ആദരിച്ചു. മുൻ പ്രവാസി നേതാവും മലപ്പുറം ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ടി.കെ. അഷ്റഫ് പൊന്നാനി പൂവാട്ടുപറമ്പയിലെ വസതിയിലെത്തി പൊന്നാട അണിയിച്ചു.
ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻറ് സലീം കളക്കര, റിയാദ് എൻ.ആർ.കെ വെൽഫെയർ ഫോറം ചെയർമാനായിരുന്ന അഷ്റഫ് വടക്കേവിള, റിയാദ് സാരംഗി ട്രഷറർ ശംസു കളക്കര, പി.കെ. റഫീക്ക് ദമ്മാം എന്നിവർ സംബന്ധിച്ചു. റിയാദിൽ 1994ൽ ആദ്യമായി കോൺഗ്രസ് സംഘടനയായ ആർ.ഐ.സി.സി രൂപവത്കരിച്ചപ്പോൾ പ്രഥമ പ്രസിഡൻറായി അഞ്ചു വർഷവും പിന്നീട് രക്ഷാധികാരിയായും അബ്ദുറഹ്മാൻ പെരുമണ്ണ പ്രവർത്തിച്ചിരുന്നു.
സൗദിയിലെ ഇന്ത്യൻ അംബാസഡർമാരുമായും എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ട് പ്രവാസി ഇന്ത്യക്കാർ നേരിട്ട നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹം നേതൃത്വം നൽകിയെന്നും ഭാരവാഹികൾ വാർത്തക്കുറിപ്പിൽ പറഞ്ഞു. വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് ചാപ്റ്റർ വൈസ് പ്രസിഡൻറ്, എം.എസ്.എസ് റിയാദ് കമ്മിറ്റി വൈസ് പ്രസിഡൻറ്, റിയാദ് ബ്രദേഴ്സ് ഇന്ത്യ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, കുറ്റിക്കാട്ടൂർ യതീംഖാന റിയാദ് കമ്മിറ്റി പ്രസിഡൻറ് എന്നീ പദവികളും അബ്ദുറഹ്മാൻ പെരുമണ്ണ വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.