വിവിധ ആരോഗ്യ പരിശോധനകൾക്കായി 'ആഫിയ' പാക്കേജുകൾ അവതരിപ്പിച്ച് അബീർ മെഡിക്കൽ ഗ്രൂപ്പ്
text_fieldsജിദ്ദ: സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും ഏറെ ഉപകാരപ്പെടുന്ന രീതിയിലുള്ള ഡയഗ്നോസ്റ്റിക്, തെറാപ്പ്യുറ്റിക് ആരോഗ്യ പരിശോധന പാക്കേജുകളുമായി അബീർ മെഡിക്കൽ ഗ്രൂപ്പ്. 'ആഫിയ' എന്ന പേരിലാണ് പുതിയ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങളുടെ വർധിച്ചു വരുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലാണ് പാക്കേജുകൾ വിഭാവന ചെയ്തിരിക്കുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധമുണ്ടാക്കുക, രോഗം വരാനുള്ള സാധ്യതകളെ മുൻകൂട്ടി അറിഞ്ഞു പ്രതിരോധിക്കുക, അതിനാവിശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോട് കൂടിയാണ് ആഫിയ ഡയഗ്നോസ്റ്റിക്, തെറാപ്പ്യുറ്റിക് പാക്കേജുകൾ അവതരിപ്പിച്ചിരിക്കുന്നത്. സമഗ്രമായ ആരോഗ്യവിവരങ്ങളുടെ വിലയിരുത്തലുകൾ, വിപുലമായ ഡയഗ്നോസ്റ്റിക് സ്ക്രീനിംഗുകൾ, ആവിശ്യമായ ചികിത്സ, വ്യക്തിഗതമായ വെൽനസ് പ്ലാനുകൾ തുടങ്ങി വിപുലമായ സേവനങ്ങൾ പാക്കേജിൽ ഉൾപ്പെടുന്നു. മെഡിക്കൽ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യയും, ഉപകരണങ്ങളും പ്രയോജനപ്പെടുത്തുന്നതിലൂടെ കൃത്യവും, സമയബന്ധിതവുമായ ഫലം ഉറപ്പാക്കുന്നു എന്നതും നേരത്തെയുള്ള രോഗ നിർണ്ണയവും, പരിശോധനകളും സുഗമമാക്കുന്നു എന്നതും ഇതിന്റെ പ്രത്യേകതകളാണ്. വിട്ടുമാറാത്ത രോഗങ്ങൾ മുതൽ ജീവിതശൈലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളുടെ ആശങ്കകൾ വരെയുള്ള അവസ്ഥകളെ അഭിസംബോധന ചെയ്ത്, വ്യക്തികളുടെ വൈവിധ്യമാർന്ന ആരോഗ്യ സംരക്ഷണ ആവശ്യകതകൾ നിറവേറ്റുന്നരീതിയിലാണ് പാക്കേജുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വിവിധ കാറ്റഗറികളിലായി 149 മുതൽ 5,000 റിയാൽ വരെയുള്ള പാക്കേജുകൾ ലഭ്യമാണ്. അബീർ മെഡിക്കൽ ഗ്രൂപ് നേരത്തെ അവതരിപ്പിച്ച 'സലാമതക്' പ്രിവിലേജ് കാർഡുകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ആഫിയ പാക്കേജുകളും അവതരിപ്പിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ഡോ. ഫകറൽദിൻ (മെഡിക്കൽ ഡയറക്ടർ, അബീർ മെഡിക്കൽ ഗ്രൂപ്പ്. ശറഫിയ ബ്രാഞ്ച്), ഡോ. ഇമ്രാൻ, (മാർക്കറ്റിങ്ങ് ഡയറക്ടർ, അബീർ മെഡിക്കൽ ഗ്രൂപ്പ്) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.