അബീർ മെഡിക്കൽ ഗ്രൂപ്പ്-യു.ബി.ടി സർവകലാശാല പുകവലി വിരുദ്ധ കാമ്പയിൻ
text_fieldsജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ്പ്, യു.ബി.ടി യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് വിദ്യാർഥികൾക്കായി പുകവലി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. സൗദിയിലെ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് അബീർ മെഡിക്കൽ ഗ്രൂപ്പ് പുകവലി വിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്.
പുകവലിയുടെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിദ്യാർഥികൾക്കും ജീവനക്കാർക്കുമിടയിൽ പുകവലി രഹിത ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് കാമ്പയിൻ. യൂനിവേഴ്സിറ്റി കാമ്പസിൽ നടന്ന ചടങ്ങിൽ നല്ല ആരോഗ്യത്തിന് പുകവലി വർജനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് അബീർ മെഡിക്കൽ സെന്റർ ശറഫിയ മെഡിക്കൽ ഡയറക്ടർ ഡോ. ഫക്രുദ്ദീൻ പ്രഭാഷണം നടത്തി.
യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ഡീൻ ഡോ. ഹാനിൻ ഷോയിബ്, സ്റ്റുഡന്റ്സ് അഫയേഴ്‌സ് വൈസ് ഡീൻ ഡോ. അബ്ദുൾ സൗദ് എന്നിവരും പുകവലിയുടെ മാനസികവും സാമൂഹികവുമായ വശങ്ങളെക്കുറിച്ചു സംസാരിച്ചു. ഐഷ നാസിർ, ഗീത ഹേമന്ത് ഓസ തുടങ്ങിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.