പ്രമേഹ സാധ്യത തിരിച്ചറിയാൻ കാമ്പയിനുമായി അബീർ മെഡിക്കൽ ഗ്രൂപ്പ്
text_fieldsജിദ്ദ: പകർച്ചവ്യാധി പോലെ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് പ്രമേഹവും, അതുണ്ടാക്കുന്ന സങ്കീർണതകളും. പ്രമേഹത്തെ പ്രതിരോധിക്കുന്നതിലും നിയന്ത്രിച്ചുനിർത്തുന്നതിലും അതീവശ്രദ്ധ അനിവാര്യമായി മാറിയിരിക്കുന്നു.
പ്രമേഹം ശരീരത്തിലെ ഒട്ടുമിക്ക പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ്. ചികിത്സിച്ചില്ലെങ്കിൽ പ്രമേഹം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. ഹൃദയ സംബന്ധമായ അസുഖം, പക്ഷാഘാതം, വിട്ടുമാറാത്ത വൃക്കരോഗം, കാലിലെ അൾസർ, ഞരമ്പുകൾക്ക് കേടുപാടുകൾ, ബുദ്ധി വൈകല്യം, കണ്ണുകൾക്ക് കേടുപാടുകൾ, ലൈംഗിക ശേഷിക്കുറവ് എന്നിവ ഗുരുതരമായ ദീർഘകാല സങ്കീർണതകളിൽ ഉൾപ്പെടുന്നു.
പ്രമേഹ സാധ്യത തിരിച്ചറിഞ്ഞ് മുൻകരുതലുകൾ സ്വീകരിക്കുക എന്നതാണ് പ്രധാനം. റമദാനിനോടനുബന്ധിച്ച് അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രമേഹ സാധ്യത തിരിച്ചറിയാൻ കാമ്പയിൻ സംഘടിപ്പിക്കുന്നു. സ്വയം പരിശോധിക്കാവുന്ന വെബ് പോർട്ടലിൽ വിവരങ്ങൾ നൽകിയാൽ സാധ്യതക്കനുസരിച്ച് ചികിത്സ ആവിശ്യമാണെങ്കിൽ സൗജന്യമായി ഡോക്ടറുടെ സേവനം തേടാനുള്ള അവസരം ഒരുക്കുന്നതാണ് കാമ്പയിൻ. ഈ മാസം 23 മുതൽ ആരംഭിച്ച കാമ്പയിൻ മെയ് 31 വരെ തുടരും.
ഇതോടൊപ്പമുള്ള വെബ് ലിങ്കിൽ പ്രവേശിച്ചോ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ ലഭിക്കുന്ന വിവരങ്ങൾ കൃത്യമായി നൽകി നിങ്ങളുടെ രോഗസാധ്യത തിരിച്ചറിയാൻ സാധിക്കും. ആവിശ്യമെങ്കിൽ തികച്ചും സൗജന്യമായി ഡോക്ടറെ കാണാനുള്ള അവസരവും ഇതിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
Weblink: https://abeercampaigns.com/diabetes-risk-calculator
QR Code:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.