Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബഹ ബസപകടം; ഉംറ ഏജൻസി...

അബഹ ബസപകടം; ഉംറ ഏജൻസി ഓഫിസുകളിൽ പരിശോധന

text_fields
bookmark_border
abha bus accident
cancel
camera_alt

അടച്ചുപൂട്ടിയ അനധികൃത ഉംറ ഏജൻസി ഓഫീസുകളിൽ ഒന്ന്​

അബഹ: നിരവധി ജീവനുകൾ അപഹരിച്ച അബഹ ചുരത്തിലെ ബസ്​ അപകടത്തെ തുടർന്ന് അസീർ മേഖലയിലെ​ ഉംറ ഏജൻസികളിൽ അധികൃതരുടെ പരിശോധന. ഖമീസ്​ മുശൈത്തിലെ ‘ബറക്ക’ എന്ന ഉംറ ഏജൻസിയുടെ തീർഥാടകരുമായി മക്കയിലേക്ക്​ പുറപ്പെട്ട ബസാണ്​ അബഹക്കും മഹായിലിനുമിടയിലെ ഷഹാർ അൽറാബത്​ ചുരത്തിൽ ഇടിച്ച്​ മറിഞ്ഞ്​ കത്തി 21 പേരുടെ മരണത്തിനും 26 പേരുടെ പരി​ക്കിനും ഇടയായത്​.

ഖമീസ്​ മുശൈത്ത് ബലദിയ (മുനിസിപ്പാലിറ്റി) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന നിരവധി ജനറൽ സർവിസ്, ഉംറ ഓഫിസുകൾ അടച്ചുപൂട്ടി. കഴിഞ്ഞ ഒരു വർഷത്തിനിടെ 50-ഓളം ഏജൻസി ഓഫിസുകളാണ് ഖമീസ്​ മുശൈത്ത് പട്ടണത്തിൽ തുറന്നത്. ഇതിൽ ഭൂരിപക്ഷവും മതിയായ അനുമതികളോ രേഖകളൊ ഇല്ലാതെ അധികൃതമായി പ്രവർത്തിക്കുന്നതായിരുന്നു.

അബഹ ചുരത്തിൽ അപകടത്തിൽപെട്ട ബസ്

പരിശോധനയിൽ അനധികൃതമെന്ന്​ കണ്ടെത്തിയവയാണ്​ ചൊവ്വാഴ്​ച അധികൃതർ അടച്ചുപൂട്ടിയത്. ബസ് അപകടത്തെ തുടർന്ന് ഉംറ സർവിസ് സ്ഥാപനങ്ങളും സർവിസുകളും ബസുകളും ജീവനക്കാരെയും കർശന പരിരോധനക്ക്​ വിധേയമാക്കണമെന്ന് ടിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ നിരവധിപേർ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്​ച വൈകീട്ട് 4.30-ഓടെയാണ്​​ ബസ്​ അപകടത്തിൽ പെട്ടത്​. നിയന്ത്രണം വിട്ട ബസ് ചുരം റോഡി​െൻറ വലിയ വളവിൽ കൈവരി തകർത്ത്​​ കുഴിയിലേക്ക്​​ മറിഞ്ഞ്​ തീപിടിച്ച്​ കത്തിയമരുകയായിരുന്നു.

ബസിലുണ്ടായിരുന്ന തീർഥാടകരിൽ രണ്ട്​ ഇന്ത്യാക്കാ​രും അഞ്ച്​ യമനികളും രണ്ട്​ സുഡാൻ പൗരന്മാരും ഓരോ ഈജിപ്​ഷ്യൻ, പാകിസ്​താൻ പൗരന്മാരും കഴിഞ്ഞാൽ ബാക്കിയെല്ലാം ബംഗ്ലാദേശുകാരാണ്​. ഇതിൽ 21 പേർ മരിച്ചു. ബാക്കി 26 പേർക്ക്​ പരിക്കുമേറ്റു. മുഹമ്മദ്​ ബിലാൽ, റാസാ ഖാൻ എന്നീ ഇന്ത്യൻ പൗരന്മാരാണ്​ ബസിലുണ്ടായിരുന്നത്​. രണ്ടുപേരും പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവർ മഹായിൽ ജനറൽ ആശുപത്രി, അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ്​ ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിൽ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accidentabha
News Summary - Abha bus accident; Inspection at Umrah offices
Next Story