Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2017 2:30 PM IST Updated On
date_range 21 April 2017 2:30 PM IST‘അബ്ഹയിൽ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 40 ശതമാനം വർധനവുണ്ടാവും’
text_fieldsbookmark_border
അബ്ഹ: അബ്ഹക്ക് അറേബ്യൻ ടൂറിസം തലസ്ഥാനമെന്ന പേര് ലഭിച്ചതിലൂടെ മേഖലയിലെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 40 ശതമാനം വരെ വർധനവുണ്ടാകുമെന്ന് അറേബ്യൻ ടൂറിസം ഓർഗനൈസേഷൻ മേധാവി ഡോ. ബന്ദർ ആലു ഫുഹൈദ് പറഞ്ഞു. മേഖലയിലെ ടൂറിസം പരിപാടികളും പ്രദർശനങ്ങളുമെല്ലാം ഒരുക്കുന്നതിന് ടൂറിസം വികസന സമിതിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. നിക്ഷേപത്തിന് സ്വകാര്യ ഗവ.വകുപ്പുകളെ േപ്രാത്സാഹിപ്പിക്കുന്നുണ്ട്. ടൂറിസം മേഖലയിൽ പ്രത്യേക പദ്ധതികളുള്ളതിനാൽ ഈ രംഗത്ത ആളുകളെ പരിശീലിപ്പിക്കാൻ കേന്ദ്രമൊരുക്കാൻ ശ്രമിച്ചുവരികയാണെന്നും ഡോ. ബന്ദർ ആലു ഫുഹൈദ് പറഞ്ഞു.
‘അബ്ഹ അറേബ്യൻ ടൂറിസം തലസ്ഥാനം’ എന്ന തലക്കെട്ടിൽ നടന്ന ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻവർഷങ്ങളിൽ നിന്ന് വിത്യസ്തമായിരിക്കും അടുത്ത വേനലവധി ആഘോഷ പരിപാടികളെന്ന് അബ്ഹ ഗവർണർ പറഞ്ഞു. ‘വിഷൻ 2030’ പദ്ധതിയിൽ പ്രധാനപരിഗണന അബ്ഹ ടുറിസത്തിനുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story