അബൂദബിയിൽ കടുത്ത മൂടൽ മഞ്ഞ്; വിമാന ഗതാഗതം താളംതെറ്റി
text_fieldsഅബൂദബി: കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് അബുദബിയിൽ നിന്നുള്ള വിമാന സർവീസുകൾ താളം തെറ്റി. ഡസൻ കണക്കിന് വിമാനങ്ങൾ വൈകുകയും ചിലത് വഴിതിരിച്ചു വിടുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് കാഴ്ചപോലും അസാധ്യമാക്കുന്ന രീതിയിൽ മൂടൽ മഞ്ഞ് രൂപപ്പെട്ടത്.
കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ചുവെന്ന് അറിയിച്ച വിമാനത്താവള അധികൃതർ എത്ര വിമാനങ്ങളെ ഇത് ബാധിച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ല.
എന്നാൽ അനൗദ്യോഗിക കണക്കനുസരിച്ച് 30 വിമാനങ്ങളെ മൂടൽ മഞ്ഞ് ബാധിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 11.30ഒാടെയാണ് സ്ഥിതിഗതികൾ സാധാരണ നിലയിലായത്. പൂനെയിൽ നിന്ന് അബൂദബിയിലേക്ക് വന്ന ജെറ്റ് എയർവേയ്സിെൻറ 9ഡബ്ലിയു514 നമ്പർ വിമാനം അൽ െഎനിലേക്ക് തിരിച്ചുവിട്ടു.
ബ്രിസ്ബണിൽ നിന്ന് വന്ന ഇത്തിഹാദും അൽെഎനിലാണ് ഇറങ്ങിയത്.
കൊച്ചി, ചെന്നെ എന്നിവിടങ്ങളിൽ നിന്ന് വന്ന ഇത്തിഹാദ് വിമാനങ്ങൾക്ക് ദുബൈയിലാണ് ഇറങ്ങാനായത്. തങ്ങളുടെ നിരവധി വിമാനങ്ങൾക്ക് ഇറങ്ങാനും ഉയരാനും പ്രശ്നങ്ങൾ നേരിടേണ്ടി വന്നുവെന്ന് ഇത്തിഹാദിെൻറ ഒൗദ്യോഗിക വക്താവ് പറഞ്ഞു. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയം സ്ഥിരീകരിക്കണമെന്ന് വിമാനത്താവള അധികൃതർ യാത്രികരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.