എയർകണ്ടീഷൻഡ് ബസ് ഷെൽറ്റർ വിശ്രമത്തിന് ഉപയോഗിക്കരുതെന്ന് മുവാസലാത്ത് സി.ഇ.ഒ
text_fieldsമസ്കത്ത്: എയർ കണ്ടീഷൻഡ് ബസ്ഷെൽറ്റർ ഉറങ്ങാനും വിശ്രമിക്കാനും ഉപയോഗിക്കരുതെന്ന് മുവാസലാത്ത് സി.ഇ.ഒയുടെ അഭ്യർഥന. തലസ്ഥാന ഗവർണറേറ്റിെൻറ വിവിധയിടങ്ങളിലായി ഇത്തരത്തിലുള്ള കൂടുതൽ ഷെൽറ്ററുകൾ തുറക്കാനിരിക്കെയാണ് സി.ഇ.ഒയുടെ അഭ്യർഥന. ഇവിടെവെച്ച് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കണം. നോട്ടീസുകൾ പതിക്കുന്നതും നിരോധിച്ചിട്ടുണ്ട്. മുവാസലാത്തിെൻറ അറ്റകുറ്റപ്പണി വിഭാഗം വൃത്തി ഉറപ്പാക്കാൻ ദിവസവും ഇവ ശുചീകരിക്കുമെന്നും സി.ഇ.ഒ അഹമ്മദ് ബിൻ അലി ബലൂഷി പറഞ്ഞു.
രണ്ട് എയർകണ്ടീഷൻഡ് ബസ് ഷെൽറ്ററുകൾ ഇതിനകം പൂർത്തിയായി കഴിഞ്ഞു. അൽ ഖുവൈറിൽ സുൽത്താൻ ഖാബൂസ് ഹൈവേയിൽ അവ വൈകാതെ പ്രവർത്തനമാരംഭിക്കും. മൂന്നാമത്തെ എ.സി ഷെൽറ്റർ ഒമാൻ അവന്യൂസ് മാളിന് സമീപം വൈകാതെ നിർമാണമാരംഭിക്കും. അവന്യൂസ് മാൾ കൂടാതെ ദാർസൈത്ത്, അൽ ബന്ദർ ലുലു ഹൈപ്പർമാർക്കറ്റുകൾക്ക് സമീപം സാധാരണ ബസ്സ്റ്റോപ്പുകൾ നിർമിക്കാനും പദ്ധതിയുണ്ട്. ഇൗ മൂന്ന് എണ്ണത്തിെൻറയും പേരിടുന്നതിനുള്ള അവകാശം ലുലുവിന് കൈമാറിട്ടുണ്ട്. അഞ്ചുവർഷത്തേക്ക് ഒന്നരലക്ഷം റിയാലിനാണ് ഇൗ അവസരം കൈമാറിയത്. അൽഖുവൈറിൽ നിർമാണം പൂർത്തിയാക്കിയ എ.സി ബസ് ഷെൽറ്ററുകൾക്ക് പേരിടുന്നതിനുള്ള അവകാശം സമാനരീതിയിൽ ഒമാൻടെല്ലിനാണ്.
പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ കൂടുതൽ പേരെ പ്രേരിപ്പിക്കുന്നതിനാണ് ഇത്തരം സൗകര്യങ്ങൾ യാഥാർഥ്യമാക്കുന്നതെന്ന് അഹമ്മദ് അൽ ബലൂഷി പറഞ്ഞു. ഒമാനിൽ ആദ്യമായാണ് എ.സി ബൽഷെൽറ്റർ എന്ന സംവിധാനം യാഥാർഥ്യമാകുന്നത്. ഇത് വിജയകരമാകുന്ന പക്ഷം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യത തള്ളികളയാൻ കഴിയില്ലെന്നും അഹമ്മദ് അൽ ബലൂഷി പറഞ്ഞു. പൊതുഗതാഗത രംഗം മെച്ചപ്പെടുത്താൻ ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ഒമാനിലെ എല്ലാ നഗരങ്ങളെയും ബന്ധിപ്പിച്ചുള്ള സർവിസാണ് മുവാസലാത്തിെൻറ ലക്ഷ്യമെന്നും അൽ ബലൂഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.