വ്യോമഗതാഗത മേഖലയിൽ സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നു
text_fieldsജിദ്ദ: വ്യോമഗതാഗത മേഖലയിലെ സ്വദേശിവത്കരണം ത്വരിതപ്പെടുത്താൻ സിവിൽ ഏവിയേഷൻ അതോറിറ്റി, മാനവ വിഭവശേഷി വികസന നിധി (ഹദഫ്) മേധാവികൾ ചർച്ച നടത്തി.
റിയാദിലെ സിവിൽ ഏവിയേഷൻ ആസ്ഥാനത്താണ് ജനറൽ അതോറിറ്റി മേധാവി അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദഇൗലജും ഹദഫ് മേധാവി തുർക്കി ബിൻ അബ്ദുല്ല അൽജവൈനിയും കൂടിക്കാഴ്ച നടത്തിയത്. േവ്യാമമേഖലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിൽ 10,000 തൊഴിലുകൾ സ്വദേശിവത്കരിക്കാനാണ് സിവിൽ ഏവിയേഷൻ ലക്ഷ്യമിടുന്നത്.
പദ്ധതി നടപ്പാക്കാനുള്ള വഴികൾ, സ്വദേശികൾക്ക് ഹദഫിെൻറ നേതൃത്വത്തിൽ പരിശീലനം ഒരുക്കൽ തുടങ്ങിയ അജണ്ടകൾ ചർച്ച ചെയ്തതായി ഹദഫ് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ വർഷം ജനുവരിയിലാണ് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി, മാനവവിഭവശേഷി - സാമൂഹിക വികസന മന്ത്രാലയത്തിെൻറ സഹകരണത്തോടെ പൊതു, സ്വകാര്യ വ്യോമഗതാഗത രംഗത്തെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള സംരംഭം ആരംഭിച്ചത്.
വ്യോമഗതാഗത മേഖലയിലെ നേതൃത്വ, സാേങ്കതിക, ഭരണ ജോലികൾ സ്വദേശിവത്കരിക്കുക, യുവാക്കളെ ശാക്തീകരിക്കുക, വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ അവസരം നൽകുക എന്നിവയാണ് സംരംഭത്തിെൻറ ലക്ഷ്യം.
വ്യോമമേഖലയുടെ വികസനത്തിൽ സൗദി യുവാക്കളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു സംരംഭം ആരംഭിച്ചത്. വിഷൻ 2020 ഭാഗമായാണിത്.
2021 മുതൽ 2023 വരെയുള്ള മൂന്നു വർഷത്തേക്ക് വികസിപ്പിച്ച പ്ലാൻ അനുസരിച്ച് 28 സ്പെഷലൈസ്ഡ് തൊഴിലുകളുടെ സ്വദേശിവത്കരണം സംരംഭത്തിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.