Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ വാഹനങ്ങൾ...

സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു

text_fields
bookmark_border
സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു
cancel

ജുബൈൽ: സൗദി അറേബ്യയിലെ ജുബൈൽ വ്യവസായ മേഖലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു. ഹൈദരാബാദ് സ്വദേശികളും അൽ-ബറാക്ക് കമ്പനി ജീവനക്കാരുമായ അഖീൽ ഖാൻ (35 ), മുഹമ്മദ് ബസലുത്തുള്ള (24), കർണാടക സ്വദേശി മുഹമ്മദ് അൻസീർ അലി (30) എന്നിവരാണ്​ മരിച്ചത്. 

കഴിഞ്ഞ ദിവസം രാത്രി 11-നാണ് സംഭവം. ഹദീദ് പ്ലാൻറിനടുത്തുള്ള സിഗ്‌നലിൽ ഇവർ സഞ്ചരിച്ച പിക്ക് ആപ്പ് വാഹനത്തിൽ സ്വദേശി ഓടിച്ചവാഹനം  ഇടിക്കുകയായിരുന്നു. പിക്കപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരും തൽക്ഷണം മരിച്ചു. 

സ്വദേശിയെ ഗുരുതര പരിക്കുകളോടെ ജുബൈലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് പൂർണമായും തകർന്നു. ഇടിക്കുശേഷം ഡിവൈഡർ തകർത്താണ് വാഹനങ്ങൾ നിന്നത്. മൃതദേഹങ്ങൾ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathgulf newsjubailmalayalam news
News Summary - accident death- gulf news
Next Story