സൗദിയിൽ വാഹനാപകടത്തിൽ തൃശൂര്‍ സ്വദേശി മരിച്ചു
text_fieldsമക്ക: മക്കക്കടുത്ത് ജുമൂമിലുണ്ടായ വാഹനാപകടത്തിൽ തൃശൂര്‍ സ്വദേശി മരണപ്പെട്ടു. ചാലക്കുടി മാമ്പ്ര ഇറയംകുടി സ്വദേശി കൈനിക്കര ബിനോജ് കുമാർ (49) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന ട്രക്ക് റോഡിൽ ഡിവൈഡറിൽ തട്ടി മുൻഭാഗം തീപിടിക്കുകയായിരുന്നു.
തീപിടുത്തത്തിൽ പെട്ട് സംഭവസ്ഥലത്തു വെച്ച് തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം. 13 വർഷത്തോളമായി നാദക്ക് കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.
പിതാവ്: അയ്യപ്പൻ. മാതാവ്: ദാക്ഷായണി. ഭാര്യ: ഷിൽജ. മക്കൾ: മിലന്ദ് കുമാർ (ബിരുദ വിദ്യാർത്ഥി), വിഷ്ണു (പ്ലസ്ടു വിദ്യാർത്ഥി). സഹോദരങ്ങൾ: ഉണ്ണി, സുശീല.
മക്ക കിങ് അബ്ദുൽഅസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കാനായി രംഗത്തുള്ള സന്നദ്ധ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.