അപകടവാഹനം: കേടുപാടുകൾ വിലയിരുത്തി നഷ്ടം കണക്കാക്കുന്ന കേന്ദ്രം ആരംഭിച്ചു
text_fieldsജിദ്ദ: അപകടത്തിൽപെടുന്ന വാഹനങ്ങളുടെ കേടുപാടുകൾ വിലയിരുത്തി നഷ്ടം കണക്കാക്കുന്ന കേന്ദ്രം മക്കയിൽ പ്രവർത്തനമാരംഭിച്ചു. മക്കയിലെ ആദ്യത്തെ കേന്ദ്രമാണിതെന്ന് ഇതിനായുള്ള അതോറിറ്റി വ്യക്തമാക്കി.
സൗദി സെൻട്രൽ ബാങ്ക്, ജനറൽ ട്രാഫിക്, വാഹന കേടുപാടുകൾ പരിശോധിക്കാനായുള്ള അംഗീകൃത അതോറിറ്റി, നജ്മ് ഇൻഷുറൻസ് സർവിസ് എന്നിവ സംയുക്തമായാണ് ഇങ്ങനെയൊരു കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
വിവിധ വലുപ്പത്തിലുള്ള വാഹനങ്ങൾ കയറ്റി പരിശോധിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്. വാഹനാപകടവുമായി ബന്ധപ്പെട്ട വകുപ്പുകളുമായി ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഇൗ കേന്ദ്രത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നാശനഷ്ടങ്ങൾ കണക്കാക്കുന്നതിന് നൂതനമായ സംവിധാനങ്ങളോടു കൂടിയതാണ് കേന്ദ്രം. അപകടാനന്തര നടപടികൾ വേഗത്തിലാക്കാനും സഹായിക്കുന്നതാണ് ഇൗ കേന്ദ്രം.
വാഹനാപകടം ഉണ്ടായാൽ നേരത്തേ പല സ്ഥലങ്ങളിലായി നടത്തേണ്ടിവന്നിരുന്ന കടലാസ് ജോലികൾ ഒരുകേന്ദ്രത്തിൽ മൂന്ന് ഘട്ടങ്ങളായി വാഹന ഉടമക്ക് തീർക്കാൻ കഴിയും എന്നതാണ് വലിയ പ്രത്യേകത. ഗുണഭോക്താവിന് നാശനഷ്ടങ്ങളുടെ എല്ലാ വിലയിരുത്തൽ പ്രക്രിയകളും കേന്ദ്രത്തിലെ സന്ദർശനത്തിനിടയിൽ പൂർത്തിയാക്കാനും അപകട റിപ്പോർട്ട് ഇൻഷുറൻസ് കമ്പനിക്ക് അയക്കാനും കഴിയും. അംഗീകൃത പ്രഫഷനൽ, സാേങ്കതിക മൂല്യനിർണയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഗുണഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും വാഹനങ്ങളുടെ കേടുപാടുകൾ വിലയിരുത്താനും കേന്ദ്രത്തിലൂടെ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.