Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനാപകട മരണം:...

വാഹനാപകട മരണം: മലപ്പുറം സ്വദേശിയുടെ അനന്തരാവകാശികൾക്ക് 59 ലക്ഷം രൂപ നഷ്​ടപരിഹാരം

text_fields
bookmark_border
വാഹനാപകട മരണം: മലപ്പുറം സ്വദേശിയുടെ അനന്തരാവകാശികൾക്ക് 59 ലക്ഷം രൂപ നഷ്​ടപരിഹാരം
cancel

റിയാദ്: ഒന്നര വർഷം മുമ്പ് റിയാദിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ അനന്തരാവകാശികൾക്ക് നഷ്​ടപരിഹാരമായി സൗദിയിലെ ഇൻഷുറൻസ്​ കമ്പനിയിൽ നിന്ന്​ മൂന്ന് ലക്ഷം റിയാൽ (59 ലക്ഷം രൂപ) ലഭിച്ച​ു. റിയാദിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി അബ്​ദുൽ സലാമി​െൻറ കുടുംബത്തിനാണ്‌ ഇത്രയും വലിയ തുകയുടെ നഷ്​ ടപരിഹാരം അനുവദിച്ചുകിട്ടിയത്​. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങി​െൻറ ഇടപെടലാണ്​ ഇൻഷുറൻസ്​ ക്ലയിം നടപടികൾ പൂർത്തീകരിച്ച്​ എളുപ്പത്തിൽ നഷ്​ടപരിഹാരം അനുവദിച്ച്​ കിട്ടാൻ അവസരമൊരുങ്ങിയത്​.

പണം നാട്ടിൽ അനന്തരാവകാശികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മെയ് 26നാണ്‌ സലാം റിയാദിൽ വാഹനാപകടത്തിൽ മരിച്ചത്. സലാം ഓടിച്ചിരുന്ന വാഹനത്തിന്‌ പിറകിൽ സ്വദേശി പൗരൻ ഓടിച്ച വാഹനം ഇടിച്ചായിരുന്നു അപകടം. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുകയായിരുന്നു. സലാമി​െൻറ വാഹനപകടവുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കുന്നതിനും ഇൻഷുറൻസ് ക്ലയിം നടത്തുന്നതിനും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്‌ കുടുംബം അധികാരപത്രം നൽകിയിരുന്നു. തുടർന്ന് നടത്തിയ നിരന്തരമായ ഇടപെടലിനെ തുടർന്നാണ്‌ നഷ്​ടപരിഹാരം അനുവദിച്ചുകിട്ടിയത്.

സ്വദേശി പൗര​െൻറ വാഹനത്തിന്‌ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നതിനാൽ ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയാണ്‌ തുക നൽകിയത്. അപകടങ്ങളിൽപ്പെടുന്ന വ്യക്തികൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടായാലും അപകടത്തിൽ പെട്ട വാഹനത്തിന് ഫുൾ കവർ ഇൻഷുറൻസ്​ ഉണ്ടായാലും ഇതുപോലെ വലിയ തുക നഷ്​ടപരിഹാരമായി ലഭിക്കാൻ സാധ്യതയുണ്ട്‌. ഇൻഷുറൻസ് ഇല്ലെങ്കിൽ അപകടത്തിന് കാരണമായ വ്യക്തികൾക്കെതിരായി കേസ് നീങ്ങും.

കെ.എം.സി.സി വെൽഫെയർ വിങ്​ ഇത്തരം വിഷയങ്ങളിൽ ബന്ധുക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാറുണ്ട്. ബന്ധുക്കളാരും ഏറ്റെടുക്കാനില്ലാത്ത സാഹചര്യങ്ങളിൽ ചുമതലകൾ ഏറ്റെടുത്ത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കാറുണ്ടെന്നും സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia
Next Story