Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീന - അൽഖസീം റോഡിൽ ...

മദീന - അൽഖസീം റോഡിൽ  അഞ്ചുബസുകൾ കൂട്ടിയിടിച്ചു; ആറുമരണം

text_fields
bookmark_border
മദീന - അൽഖസീം റോഡിൽ  അഞ്ചുബസുകൾ കൂട്ടിയിടിച്ചു; ആറുമരണം
cancel
camera_alt????^?????? ???????????? ?????????
റിയാദ്​: മദീന^അൽഖസീം പാതയിൽ കഴിഞ്ഞദിവസമുണ്ടായ വൻ വാഹനാപകടത്തിൽ ആറുപേർ മരിച്ചു. ഉംറയാത്രക്കാരുമായി പോയ അഞ്ചുബസുകൾ കനത്ത പൊടിക്കാറ്റിൽ ദൂരക്കാഴ്​ച നഷ്​ടപ്പെട്ടതിനെ തുടർന്ന്​​ കൂട്ടിയിടിക്കുകയായിരുന്നു. അഞ്ചുബസുകളിലുമായി ഇരുനൂറിലേറെ യാത്രക്കാരുണ്ടായിരുന്നു. 48 പേർക്ക്​ പരിക്കേറ്റിട്ടുമുണ്ട്​. പരിക്കേറ്റവരെ അഖ്​ല അൽ സുഖുർ, അൽ നബാന്യ, അൽ റാസ്​, റിയാദ്​ അൽ ഖുബറ, ബഖ്​രിയ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്​. കഴ​ിഞ്ഞദിവസം വീശിയ കനത്ത പൊടിക്കാറ്റാണ്​ അപകടത്തിന്​ കാരണമായത്​. ഉംറയും മദീന സന്ദർശനവും കഴിഞ്ഞ്​ മടങ്ങിയവരാണ്​ ബസുകളിൽ ഉണ്ടായിരുന്നത്​. നിരനിരയായി പോകുകയായിരുന്ന ബസുകൾ ഒന്നിനുപിറകേ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.  വിവരമറിഞ്ഞ്​ സിവിൽ ഡിഫൻസ്​ പാഞ്ഞെത്തി. ബസി​​​െൻറ ഭാഗങ്ങൾ വെട്ടിപ്പൊളിച്ചാണ്​ മരിച്ചവരെയും അപകടത്തിൽപ്പെട്ടവരേയും പുറത്തെടുത്തത്​. അപകടത്തെതുടർന്ന്​ അഞ്ചുമണിക്കൂറോളം മദീന^അൽഖസീം റോഡിൽ വാഹനഗതാഗതം തടസപ്പെട്ടു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - accident.jpeg
Next Story