ദവാദ്മിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു
text_fieldsറിയാദ്: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മലയാളി യുവാവ് മരിച്ചു. ദവാദ്മി പട്ടണത്തില്‍ നിന്ന് 100 ക ിലോമീറ്ററകലെ സാജിറില്‍ ബുധനാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് വയനാട് പുതുപ്പാടി സ്വദേശി വള്ളിക്കെട്ടുമ്മല്‍ പാറ റഷീദ് (43) മരിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ് ദവാദ്മി ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് മരണം സംഭവിച്ചത്.
സാജിറില്‍ ജോലി ചെയ്തിരുന്ന യുവാവ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ ബൈക്കിന് പിന്നില്‍ സ്വദേശി പൗരന്‍ ഓടിച്ച കാറിടിച്ചാണ് അപകടം. നിലത്തേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതക്ഷതമേറ്റ റഷീദിനെ പൊലീസാണ് ആശുപത്രിയിലത്തെിച്ചത്. റിയാദില്‍ നിന്ന് 230 കിലോമീറ്ററകലെ വടക്കുഭാഗത്താണ് ദവാദ്മി. ഇവിടെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലത്തെിക്കുന്നതിനുള്ള ശ്രമം ദവാദ്മി കെ.എം.സി.സി പ്രവര്‍ത്തകര്‍ തുടങ്ങിയിട്ടുണ്ട്. റഷീദ് 11 വര്‍ഷമായി സാജിറിലുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് ഒടുവില്‍ നാട്ടില്‍ പോയി വന്നത്. സാബിറയാണ് ഭാര്യ. മക്കള്‍: ഫെബിന്‍ നാസര്‍ (16), റിയാ ഫെബിന്‍ (13).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.