ഹജ്ജ് തീർഥാടകർക്കുള്ള താമസസൗകര്യം: ഒരുക്കം തുടങ്ങി
text_fieldsമക്ക: വരുന്ന ഹജ്ജ് സീസണിലേക്ക് തീർഥാടകരെ താമസിപ്പിക്കുന്ന കെട്ടിടങ്ങൾക്ക് അനുമതിപത്രം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.പാർപ്പിട സൗകര്യമൊരുക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നത് തുടരുകയാണെന്ന് ഇതിനായുള്ള സമിതി അറിയിച്ചു. റജബ് മാസം അവസാനം വരെ അപേക്ഷ സ്വീകരിക്കും. പുതിയ അനുമതിപത്രം ലഭിക്കാനോ പഴയത് പുതുക്കാനോ ആഗ്രഹിക്കുന്ന സ്വദേശി പൗരന്മാരോട് നിശ്ചയിച്ച സമയപരിധിക്കുമുമ്പ് എത്രയും വേഗം മക്ക മുനിസിപ്പാലിറ്റി അംഗീകരിച്ച എൻജിനീയറിങ് കൺസൽട്ടിങ് ഒാഫിസുകളിലെത്തി അപേക്ഷ സമർപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.