അധികൃതരുടെ കനിവ് കാത്ത്: അബഹ തർഹീലിൽ രണ്ടു മാസമായി മലയാളിയടക്കം 15 ഇന്ത്യക്കാർ
text_fieldsഖമീസ്മുശൈത്ത്: നാട്ടിൽ പോകാൻ വഴി തെളിയാതെ മലയാളിയടക്കം 15 ഇന്ത്യാക്കാർ ദക്ഷിണ സൗദിയിലെ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ. അധികൃതർ കനിയുന്നതും കാത്ത് രണ്ട് മാസമായാണ് ഇവർ അബഹ തർഹീലിൽ കഴിയുന്നത്. കോവിഡ് മൂലം അന്താരാഷ്ട്ര സർവിസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ സൗദി എയർലൈൻസ് വിമാനം അബഹയിൽനിന്ന് ഇന്ത്യയിലേക്ക് സർവിസ് നടത്താത്തതിനാൽ സൗദി സർക്കാറിെൻറ സൗജന്യ വിമാന ടിക്കറ്റ് ലഭ്യമല്ലാത്തതാണ് യാത്ര തടസ്സപ്പെടാൻ പ്രധാനകാരണം.
പലരുടെയും പാസ്പോർട്ട് നഷ്ടപ്പെട്ടതും വിമാന ടിക്കറ്റ് വേറെ എടുക്കാൻ പണം ഇല്ലാത്തതും ഇവരുടെ നാടണയലിനെ സങ്കീർണ പ്രശ്നമാക്കുന്നു. ചില സാമൂഹിക പ്രവർത്തകർ ഇവരെ സഹായിക്കാം എന്ന് പറഞ്ഞ് മുന്നോട്ട് വന്നെങ്കിലും പാസ്പോർട്ടും ടിക്കറ്റിന് പണമില്ലാത്തതും കാരണം അവരും പിന്മാറി.
ഒരാൾക്ക് 2,500 റിയാൽ കൊടുത്താൽ നാട്ടിൽ കയറ്റി വിടാം എന്നാണ് ചിലർ പറയുന്നത്. ജോലിയിടത്തുനിന്നും ഇഖാമ കലാവധി കഴിഞ്ഞും മറ്റും പിടിയിലായവർക്ക് ഈ തുക കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ഇന്ത്യൻ എംബസി ജിദ്ദ കോൺസുലേറ്റ് വഴി ഇവർക്ക് മടങ്ങാനുള്ള ടിക്കറ്റും പാസ്പോർട്ടില്ലാത്തവർക്ക് പകരമായി എമർജൻസി സർട്ടിഫിക്കറ്റും (ഒൗട്ട് പാസ്) നൽകിയാൽ ഇവർക്ക് വേഗത്തിൽ നാട്ടിലേക്ക് മടങ്ങാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.