അക്കൗണ്ടൻറ് റജിസ്ട്രേഷൻ നിയമം നിലവിൽ വന്നു
text_fieldsജിദ്ദ: അക്കൗണ്ടിങ് തൊഴിൽ മേഖലയിലെ അവസ്ഥകളും ആവശ്യകതകളും അറിയാൻ സഹായിക്കുന്നതാണ് ശനിയാഴ്ച നിലവിൽവന്ന അക്കൗണ്ടൻറ് രജിസ്ട്രേഷൻ നിയമമെന്ന് സൗദി സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻറ്സ് ഒാർഗനൈസേഷൻ ജനറൽ സെക്രട്ടറി അഹ്മദ് അബ്ദുല്ല അൽമഗാമിസ് പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റുകൾ തടയാനും അക്കൗണ്ടിങ്, ഒാഡിറ്റിങ് മേഖല നൽകുന്ന സാധ്യതകൾ അറിയാനും ഇതുവഴി സാധിക്കും.
അക്കൗണ്ടിങ് ജോലി സംബന്ധിച്ച് വിശദമായ പഠനത്തിനുള്ള അവസരവുമാണിത്. ഇൗ മേഖല വിദേശികളെ എത്രത്തോളം ആശ്രയിച്ചിരിക്കുന്നുവെന്നും സ്വദേശികൾ കുറവുള്ള തൊഴിലവസരങ്ങൾ ഏതെന്ന് അറിയാനും സാധിക്കും. മേഖലയിൽ ആളുകളെ കൂടുതൽ കഴിവുറ്റവരാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും ഒാർഗനൈസേഷൻ വിവിധ പരിശീലന പരിപാടികൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഹർറം ഒന്നു മുതലാണ് അക്കൗണ്ടിങ് ജോലികളിലുള്ളവർക്ക് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം രജിസ്ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നത്. ഇതിനായുള്ള പ്രത്യേക പ്രോഗ്രാം കഴിഞ്ഞദിവസം തൊഴിൽ മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
രാജ്യത്ത് അക്കൗണ്ടിങ് മേഖലയിലുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന മുഴുവൻ ജോലിക്കാരും https://eservice.socpa.org.sa എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുകയും ചാർേട്ടഡ് അക്കൗണ്ട്സ് അസോസിയേഷൻ അംഗത്വം നിർബന്ധമായും നേടിയിരിക്കുകയും വേണം. പുതിയ ഇഖാമക്കും നിലവിലെ ഇഖാമ പുതുക്കുന്നതിനും പ്രഫഷൻ മാറ്റത്തിനും ഉപാധിയായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.