Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനജാത്​ മുഫ്​താഹ്​:​...

നജാത്​ മുഫ്​താഹ്​:​ സൗദി നാടകവേദിയിൽ ആദ്യ നടിയുടെ അരങ്ങേറ്റം

text_fields
bookmark_border
നജാത്​ മുഫ്​താഹ്​:​ സൗദി നാടകവേദിയിൽ ആദ്യ നടിയുടെ അരങ്ങേറ്റം
cancel

റിയാദ്​: അണിയറയിൽ നിന്ന്​ അരങ്ങിലേക്ക്​ വരുന്ന സൗദി അറേബ്യയിലെ വനിതകളുടെ പ്രതീകമായി നാടക വേദിയിൽ നജാത്​ മുഫ്​താഹി​​െൻറ  അഭിനയത്തുടക്കം. ആദ്യമായി പുരുഷൻമാരൊടൊപ്പം നാടകത്തിൽ വേഷമിട്ട്​ യുവനടി  സൗദിയുടെ ചരിത്രത്തിൽ ശ്രദ്ധേയയായി. റിയാദിലെ ദാറുൽ  ഉലും കോളജിലാണ്​ വെള്ളിയാഴ്​ച  നജാത്​ മുഫ്​താഹ്​​ അഭിനയിച്ച നാടകം അരങ്ങേറിയത്​.  

‘എംപറർസ്​ ന്യൂ ഗ്രൂവ്​’ എന്ന നാടകത്തിൽ ദുഷ്​ടകഥാപാത്രമായ ‘യസ്​മ’യെ അവതരിപ്പിച്ചാണ്​ അവൾ മനസിൽ കാത്തുവെച്ച അഭിനയമോഹം പൂവണിയിച്ചത്​. നാടകത്തിൽ അരങ്ങേറ്റം കുറിക്കാനായതിൽ അങ്ങേയറ്റത്തെ ആഹ്ലാദമുണ്ടെന്ന്​നജാത്​ പറഞ്ഞു. ഇനിയും ഒരുപാട്​ വേദികളിൽ മികവാർന്ന പ്രകടനം കാഴ്​ച വെക്കാനാവണം. അഭിനയിക്കാനുള്ള ആഗ്രഹം ഇൻഫർമേഷൻ ​െടക്​നോളജി വിദ്യാർഥിയായ നജാതിന്​ ​ നേരത്തെ ഉണ്ടായിരുന്നു.​  ചെറിയ സ്​കിറ്റുകൾ അവതരിപ്പിച്ച്​ പരിചയമുണ്ട്​​.  ‘റഡ്​ കർട്ടൻസ്’​ എന്ന തിയറ്റർ ഗ്രൂപ്​ അഭിനേതാക്കളെ കണ്ടെത്താൻ  ഒഡീഷൻ  നടത്തുന്നു എന്നറിഞ്ഞത് സുഹൃത്ത്​ വഴിയാണ്​. അതിൽ പ​െങ്കടുത്ത്​ സെലക്​ഷൻ നേടിയപ്പോഴും എത്രത്തോളം ‘പർഫോം’ ചെയ്യാനാവുമെന്ന്​ പ്രതീക്ഷയില്ലായിരുന്നു.

പക്ഷെ ആദ്യ നാടകം കഴിഞ്ഞതോടെ ആത്​മവിശ്വാസവും ശ​ുഭപ്രതീക്ഷയും വർധിച്ചു. അഭിനയ മോഹത്തെ കുറിച്ച്​  മകൾ പറയു​േമ്പാൾ  ഉമ്മക്ക്​ ആദ്യം പേടിയായിരുന്നു.  മകൾക്ക്​ പൊതുനാടകവേദിയിൽ നന്നായി അഭിനയിക്കാനാവുമോ എന്ന്​ വലിയ പ്രതീക്ഷയുമില്ലായിരുന്നു. എന്നാൽ നജാതി​​​െൻറ ആദ്യ അരങ്ങേറ്റത്തിലെ അഭിനയത്തികവ്​  ഉമ്മക്ക്​ വിശ്വസിക്കാനായില്ല. ആദ്യസീനിൽ തന്നെ മകൾ തിളങ്ങിയതായി ഉമ്മ സാക്ഷ്യപ്പെടുത്തി. അവളുടെ ധൈര്യവും ഉമ്മയെ വിസ്​മയിപ്പിച്ചു. തനിക്ക്​​ വീട്ടിലെ വേദിയിൽ മാത്രമേ അഭിനയിക്കാനാവൂ എന്നാണ്​ ഉമ്മ കരുതിയത്​ ^​നജാത്ത്​ പറഞ്ഞു ചിരിച്ചു. മൂന്നാഴ്​ചത്തെ  റിഹേഴ്​സൽ കഴിഞ്ഞാണ്​ കഥാപാത്രത്തെ വേദിയിലെത്തിച്ചത്​. സഹപ്രവർത്തകരുടെ വലിയ പിന്തുണയെ അവൾ എടുത്തു പറഞ്ഞു.  ഇതേ നാടകം ജിദ്ദയിൽ നേരത്തെ അരങ്ങേറിയിരുന്നു എങ്കിലും പെൺവേഷം ചെയ്​തത്​ പുരുഷൻമാർ തന്നെയായിരുന്നു. അമേരിക്കൻ ചലച്ചിത്രകാരൻ വാൾട്​ ഡിസ്​നിയുടെ സിനിമാ കഥയെ നാടകരൂപത്തിലാക്കിയതാണ്​ ‘എംപറർസ്​ ന്യൂ ഗ്രൂവ്​’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiactressgulf newsmalayalam news
News Summary - actress-saudi-gulf news
Next Story