'തവക്കൽനാ' ആപ്പിലൂടെ കൂടുതൽ ഗവൺമെൻറ് സേവനങ്ങൾ
text_fieldsജിദ്ദ: കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി 'തവക്കൽനാ' ആപ് വികസിപ്പിക്കുന്നു. ഇതിൽ കൂടുതൽ ഗവൺമെൻറ് സേവനങ്ങൾ ഉൾപ്പെടുത്തി ആപ് നവീകരിക്കുകയാണ്. ഗവൺമെൻറ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ വിവിധ വകുപ്പുകളെ ഒറ്റ ജാലകത്തിലൂടെ ബന്ധപ്പെടാൻ ജനങ്ങളെ സഹായിക്കുന്ന 'തവക്കൽനാ' ആപ് കോവിഡ് കാലത്താണ് ആരംഭിച്ചത്.
വിശ്വസനീയവും സുരക്ഷിതവുമായ സാേങ്കതിക പരിഹാരമെന്ന നിലയിൽ സൗദി അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസി (സദയാ) ആണ് ആപ് വികസിപ്പിച്ചതും പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതും. കോവിഡ് പരിശോധനക്ക് ബുക്ക് ചെയ്യലും ലോക്ഡൗണിൽ പുറത്തുപോകുന്നതിന് ഉൾപ്പെടെയുള്ള അനുമതി നേടലുമായിരുന്നു തുടക്കത്തിൽ ഇൗ ആപ് ജനങ്ങൾക്ക് നൽകിയ സേവനങ്ങൾ.
പിന്നീട് ഘട്ടം ഘട്ടമായി വിവിധ സേവനങ്ങൾ ഉൾപ്പെടുത്തി. ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, പാസ്പോർട്ട്, ട്രാഫിക് നിയമലംഘനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ആപ്പിലൂടെ അറിയാനാവുന്ന സൗകര്യവും ഏർപ്പെടുത്തി. ഇപ്പോൾ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി അഞ്ചു വിഭാഗങ്ങളായി തിരിക്കുകയാണ് ചെയ്യുന്നത്.
ഗവൺമെൻറ് സേവനങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന രൂപത്തിലാണ് ഇപ്പോൾ സംവിധാനം നവീകരിക്കാൻ പോകുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ആശ്രിതർ, വിവിധ തരം പെർമിറ്റുകൾ, പരാതികൾ, നിയമലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന 15ഒാളം സേവനങ്ങൾ ഇൗ അഞ്ചു പാക്കേജുകളിലായി ഉൾപ്പെടുത്തും. 'മൈ ഡേറ്റ ബോർഡ്' എന്ന പേരിലുള്ള ഡേറ്റാബേസിൽ ഉപയോക്താവിെൻറ അടിസ്ഥാന വിവരങ്ങളാണുണ്ടാവുക.
എജുക്കേഷൻ ബോർഡിൽ സ്കൂൾ സംബന്ധമായ വിവരങ്ങൾ, കുട്ടികളുടെ ആരോഗ്യനില എന്നിവ ഉൾപ്പെടുന്നു. ആശ്രിതരുടെ ബോർഡിൽ കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും സ് പോൺസർഷിപ്പിലുള്ളവരുടെയും ആരോഗ്യ കാർഡ് സ്റ്റാറ്റസ് വിവരങ്ങളാണുണ്ടാവുക. കോവിഡ് പരിശോധന അപോയ്മെൻറ് ബുക്ക് ചെയ്യലിന് പുറമെ പരിശോധനഫലങ്ങൾ ലഭ്യമാക്കലും പുതിയ സേവനമായി ഉൾപ്പെടുത്തിയിരിക്കുന്നു. ഉപയോക്താക്കൾക്ക് ആരോഗ്യ മെഡിക്കൽ സേവനം കൂടുതൽ എളുപ്പമാക്കുക ലക്ഷ്യമിട്ടാണ് ഇൗ സേവനം ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ കോവിഡ് പരിശോധനക്ക് വേഗത്തിൽ ബുക്ക് ചെയ്യാനും ആവശ്യമില്ലെങ്കിൽ കാൻസൽ ചെയ്യാനും സാധിക്കും.
വ്യക്തിഗതവിവരങ്ങൾ പൂർണമായും കാണാനാകുമെന്നാണ് നവീകരിക്കുന്ന ആപ്പിെൻറ പ്രധാന സവിശേഷത.വ്യക്തിഗത രേഖകളുടെ കാലാവധി തീരുന്നതടക്കമുള്ള കാര്യങ്ങളും പൊതുവായ സർക്കാർ അറിയിപ്പുകളും മറ്റ് അലർട്ട് നോട്ടീസുകളും ആപ്പിൽ ലഭ്യമാകും. നിലവിൽ 'തവക്കൽനാ' ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം ഏഴു ദശലക്ഷം കവിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.