തവക്കൽനയിൽ കൂടുതൽ സേവനങ്ങൾ
text_fieldsജിദ്ദ: രാജ്യത്തെ താമസക്കാരുടെ വ്യക്തിഗത വിവരങ്ങളടങ്ങുന്ന തവക്കൽനാ ആപ്ലിക്കേഷനിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി. വാഹനത്തിെൻറ സ്ഥിതി വിവരങ്ങളാണ് പുതുതായി ചേർത്തത്. ഇതടക്കം 26 സേവനങ്ങളാണ് വ്യക്തിഗത ആപ്പായ തവക്കൽനായിൽ ഉള്ളത്. സൗദിയിൽ ആരോഗ്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ പുറത്തിറക്കിയ ആപ്പായിരുന്നു തവക്കൽനാ. കോവിഡ് വിവരങ്ങളടക്കമുള്ള ഈ ആപ് നിലവിൽ സൗദിയിൽ താമസിക്കുന്നവരുടെ ഹെൽത്ത് പാസ്പോർട്ട് കൂടിയാണ്. വാക്സിനേഷൻ സ്റ്റാറ്റസ് അടക്കം ആപ്പിൽ നിലവിൽ 26 സേവനങ്ങളുണ്ട്. വ്യക്തികളുടെ വാഹനം, ഇതിെൻറ സ്ഥിതി എന്നിവ ഉൾക്കൊള്ളുന്നതാണ് പുതിയ അപ്ഡേറ്റ്. രാജ്യത്തെ എല്ലാ പരിപാടികൾക്കുമുള്ള ടിക്കറ്റുകളും നിലവിൽ തവക്കൽനാ ആപ്പിൽ ലിങ്ക് ചെയ്തു മാത്രമേ ഉപയോഗിക്കാനാകൂ. ഇതായിരുന്നു അവസാനം വന്ന അപ്ഡേറ്റ്. ഓരോ വ്യക്തിയുടെയും ഡിജിറ്റൽ കാർഡുകൾ, ആശ്രിത വിസയിലുള്ളവരുടെ വിവരങ്ങൾ, ഉംറക്കും മക്ക മദീന പ്രവേശനത്തിനുമുള്ള അനുമതിപത്രങ്ങൾ, അടിയന്തര മെഡിക്കൽ സേവനം, വിവിധ പരിപാടികൾക്കുള്ള അനുമതി പത്രം നേടൽ എന്നിവയും പുതിയ സേവനങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.