Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് തലശ്ശേരി...

റിയാദ് തലശ്ശേരി ക്രിക്കറ്റ്​ ടൂർണമെൻറ്​: അദ്‌നാൻ ഫാഷൻസ് ചാമ്പ്യൻമാർ

text_fields
bookmark_border
റിയാദ് തലശ്ശേരി ക്രിക്കറ്റ്​ ടൂർണമെൻറ്​: അദ്‌നാൻ ഫാഷൻസ് ചാമ്പ്യൻമാർ
cancel

റിയാദ്: തലശ്ശേരി വെൽ​െഫയർ അസോസിയേഷൻ സ്​പോർട്​സ്​ വിങ്ങ്​ സംഘടിപ്പിച്ച പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമ​െൻറിൽ അദ്‌നാൻ ഫാഷൻസ് ചാമ്പ്യൻമാരായി. അൽ ഖർജ്  റോഡിലെ ഇസ്കാൻ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ദിൽഷാദ്  അയ്നോത്തി​​െൻറ നേതൃത്വത്തിലുള്ള അദ്‌നാൻ ഫാഷൻസ് ടീം, ഫിറോസ് ബക്കറുടെ നേതൃത്വത്തിലുള്ള റുആൻ കാർഗോ ടീമിനെ തോൽപിച്ചു. 

സഫീറിനെ ഫൈനലിലെ താരമായി തെരഞ്ഞെടുത്തു. ടൂർണമ​െൻറിലെ മികച്ച ബാറ്റ്സ്മാനായി നവാഫിനെയും ബൗളറായി അൽത്താഫിനെയും വിക്കറ്റ്  കീപ്പറായി  ഫാറൂഖിനെയും,  ഫീൽഡർ ആയി റിയാസ് കോകിയെയും, മാൻ ഓഫ് ദി സീരീസ്‌ ആയി ഹിശാം താഹയെയും, ബേസ്ഡ് ക്യാച്ച്ർ ആയി ഫുആദിനെയും തെരഞ്ഞെടുത്തു. ഇന്ത്യൻ ഹട്ട് ഹോട്ടൽ ബെസ്റ്റ്​ ടീം ആയും  ഫൈസൽ  പി.കെ. ബേസ്ഡ് ക്യാപ്റ്റൻ  ആയും തെരഞ്ഞെടുക്കപ്പെട്ടു.   
റിയാദ് തലശ്ശേരി കമ്മിറ്റി പ്രസിഡൻറ്​ അബ്​ദുൽ കരീം കെ.എം. അലാംകോ സി.ഇ.ഒ ഷാനവാസ് ഷറഫ് , ഫ്ലൈ ദുബായ്  പ്രതിനിധി  നിഷ്ത്താർ  എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. രഞ്ജിത്ത് , നജാഫ് മുഹമ്മദ്,  ,അഫ്താബ്  അമ്പിലയിൽ, തൻവീർ, ഓ.വി.ഹസീബ്  എന്നിവർ  കളിയുടെ തൽസമയ വിവരണങ്ങൾ നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adnan
News Summary - adnan
Next Story