പ്രകൃതിവാതകത്തിൽ മുന്നേറും
text_fieldsജിദ്ദ: പ്രകൃതിവാതക ഉൽപാദനത്തിൽ മുന്നേറാൻ ഒരുങ്ങി സൗദി അറേബ്യ. രാജ്യത്തിെൻറ കിഴക്കു ഭാഗെത്ത അൽജഫൂറ പ്രകൃതിവാതകപ്പാടത്തിെൻറ ഉൽപാദനശേഷി വർധിപ്പിക്കൽ ലക്ഷ്യമിട്ടുള്ള വികസന ജോലികൾക്ക് തുടക്കമിട്ട് ഉൗർജ മന്ത്രാലയം.
ലോകെത്ത ഏറ്റവും വലിയ എണ്ണകയറ്റുമതി രാജ്യമായ സൗദി അറേബ്യ പാരമ്പര്യേതര വാതകശേഖരം വിപുലീകരിച്ച് ഈ രംഗത്തുകൂടി മുൻനിരയിലെത്താനുള്ള പ്രയത്നങ്ങളുടെ ഭാഗമാണിത്. പെട്രോളിയവുമായി നേരിട്ട് ബന്ധമില്ലാത്ത ഏറ്റവും വലിയ പ്രകൃതിവാതകപ്പാടമാണ് അൽജഫൂറയിലേത്.
200 ലക്ഷം കോടി ക്യുബിക് അടി വാതകനിക്ഷേപം ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. 2024ൽ ഉൽപാദനം ആരംഭിക്കാനാകുമെന്ന് ദേശീയ ഊർജ കമ്പനിയായ സൗദി അരാംകോ പ്രതീക്ഷിക്കുന്നു. 2014ലാണ് അൽജഫൂറ പാടം കണ്ടെത്തുന്നത്. 2020 ഫെബ്രുവരിയിൽ ഹൈഡ്രോ കാർബൺ വിഷയ സമിതിയുടെ ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ച സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജ്യത്ത് വാതക ഉൽപാദനം വിപുലീകരിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിെൻറ ഭാഗമായി അൽജഫൂറയിലെ പാരമ്പര്യേതര വാതക പദ്ധതി വികസിപ്പിക്കാൻ ഊർജ മന്ത്രാലയം നടത്തിയ സാധ്യതാ പഠന റിപ്പോർട്ട് അദ്ദേഹം കാണുകയും വിലയിരുത്തുകയും ചെയ്തു.
തുടർന്നാണ് പാടത്തിെൻറ വികസന പദ്ധതി ആരംഭിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടത്. വ്യവസായം, വൈദ്യുതി നിർമാണം, ജലശുദ്ധീകരണം, ഖനനം തുടങ്ങിയവക്കായി പ്രകൃതിവാതകം, ഈഥൈൻ എന്നിവയുടെ ഉൽപാദനത്തിന് മുൻഗണന നൽകാനായിരുന്നു തീരുമാനം.
തിങ്കളാഴ്ച വികസന പ്രവർത്തനങ്ങൾക്ക് ഉൗർജ മന്ത്രാലയം തുടക്കമിട്ടതോടെ രാജ്യത്തിെൻറ ഊർജ മേഖലയുടെ വികസനത്തിൽ നാഴികക്കല്ലായി മാറാൻ പോവുകയാണ് അൽജഫൂറ പ്രകൃതിവാതകപ്പാടം.
വികസന പദ്ധതിക്ക് ആറു ശതകോടി റിയാലിൽ കൂടുതൽ ചെലവുവരില്ലെന്ന് ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. അൽജഫൂറ പാടം 17,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്. അതിലെ വാതകവിഭവങ്ങളുടെ നിക്ഷേപം 200 ലക്ഷം കോടി ക്യുബിക് അടിയാണ്. പാടം വികസിപ്പിക്കുന്നതിന് അന്താരാഷ്ട്ര കമ്പനികളുമായി ധാരണയുണ്ടാക്കിയതായും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.