വോട്ട് കുത്തുേമ്പാൾ പ്രവാസികൾ ആലോചിക്കുക
text_fieldsഇൗ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവാസികളായ നമ്മുടെയും നമ്മുടെ കുടുംബാംഗങ്ങളുടെയും വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തുേമ്പാൾ വളരെയധികം ആലോചിക്കേണ്ടതുണ്ട്. കുറഞ്ഞ ദിവസങ്ങളിൽ ലീവിൽ പോകുന്ന പ്രവാസികളും പ്രവാസം മതിയാക്കി പോയവരും സ്വന്തം നാട്ടിൽ കുടുംബത്തോടൊപ്പം ജീവിക്കാനുള്ള അതിയായ ആഗ്രഹംകൊണ്ട് തുടങ്ങുന്ന സംരംഭങ്ങളുടെയും മറ്റും രേഖകൾ ശരിയാക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിക്കുേമ്പാൾ അവരുടെ അലംഭാവം കാരണം നീണ്ടുപോകുന്നതും അതുമൂലം ആത്മഹത്യകൾ വരെ നടക്കുന്നതും ഇൗ കാലത്ത് നാം നിത്യസംഭവമായി കണ്ടുകൊണ്ടിരിക്കുന്നു.
നല്ല ഒരു നാളെ വിഭാവനം ചെയ്യുവാൻ സന്നദ്ധരായവരെ മാത്രം തെരഞ്ഞെടുക്കാൻ നാം ജാഗ്രത പാലിക്കണം. വെറും വാഗ്ദാനങ്ങൾക്ക് വില കൊടുക്കാതെ സമൂഹത്തിനുവേണ്ടി െചയ്യുന്ന പ്രവൃത്തിയാണ് വിലയിരുത്തേണ്ടത്. പലവിധ ചിന്താഗതികളും രാഷ്ട്രീയവുമൊക്കെയുള്ള പ്രവാസികളുണ്ടാകും.
എന്നിരുന്നാലും പ്രാദേശികതലത്തിലെങ്കിലും നമ്മൾ സമ്മതിദാനം വിനിയോഗിക്കുേമ്പാൾ കക്ഷിരാഷ്ട്രീയ ജാതിമത വ്യത്യാസമില്ലാതെ വിദ്യാഭ്യാസ സാമൂഹിക മികവുള്ളവരും നമ്മുടെ പ്രദേശത്തിന് വികസനം എത്തിക്കാൻ കഴിയുന്നവരും മതമൈത്രിക്കും അഴിമതി നിർമാർജനത്തിനും വേണ്ടി പടപൊരുതാൻ തയാറുള്ളവരുമായ അർഹരിൽ അർഹരായവരെ തെരഞ്ഞെടുക്കാനാണ് നാം ശ്രദ്ധപുലർത്തേണ്ടത്. വോട്ട് കേവലം കക്ഷിരാഷ്ട്രീയ താൽപര്യത്തിനാവരുതെന്ന് അർഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.