Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഫ്​ഗാനിസ്​താനിൽ എല്ലാ...

അഫ്​ഗാനിസ്​താനിൽ എല്ലാ വിഭാഗങ്ങളും ചേർന്ന സർക്കാർ വേണം -ഒ.ഐ.സി

text_fields
bookmark_border
അഫ്​ഗാനിസ്​താനിൽ എല്ലാ വിഭാഗങ്ങളും ചേർന്ന സർക്കാർ വേണം -ഒ.ഐ.സി
cancel
camera_alt

അഫ്​ഗാൻ പ്രതിസന്ധി ചർച്ച ചെയ്യാൻ ജിദ്ദയിൽ ചേർന്ന ഒ.ഐ.സി സ്ഥിരം പ്രതിനിധികളുടെ യോഗത്തിൽ നിന്ന്

ജിദ്ദ: അനുരജ്ഞമാണ്​ സമാധാനത്തി​െൻറ താക്കോലെന്നും അഫ്​ഗാൻ സമൂഹത്തി​ലെ എല്ലാ ഘടകങ്ങളും ഒരുമിച്ചുള്ള ഒരു സർക്കാർ ഉണ്ടായെങ്കിൽ മാത്രമേ അവിടെ ശാശ്വത സമാധാനവും സ്ഥിരതയും സ്ഥാപിക്കപ്പെടൂവെന്നും ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്​മയായ ഒാർഗനൈ​സേഷൻ ഒാഫ്​ ഇസ്​ലാമിക്​ കോഒാപറേഷൻ (ഒ.​െഎ.സി) സെക്രട്ടറി ജനറൽ ഡോ. യൂസുഫ്​ ബിൻ അഹ്​മദ്​ അൽഉതൈമീൻ പ്രസ്​താവിച്ചു. സൗദി അറേബ്യയുടെ ക്ഷണ പ്രകാരം ജിദ്ദയിലെ ഒ.​െഎ.സി ആസ്ഥാനത്ത്​ അഫ്​ഗാനിസ്​താനിലെ നിലവിലെ സാഹചര്യവും സംഭവവികാസങ്ങളും ചർച്ച ചെയ്യാൻ ചേർന്ന ഒ.​െഎ.സി സ്ഥിരം പ്രതിനിധികളുടെ യോഗത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. അഫ്​ഗാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും അനുരഞ്ജനവും സമഗ്ര സമീപനവും ഉണ്ടാകേണ്ടതുണ്ട്​. ഇതിലൂടെ മാത്രമേ നല്ല ഭരണവും വികസനവും ഉണ്ടാകൂ. കഴിഞ്ഞ മാസങ്ങളിൽ അഫ്​ഗാനിസ്​താനിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുകയും​ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്​തിരുന്നതാണ്​. സാധാരണക്കാർക്കെതിരെ ആക്രമണങ്ങളുണ്ടായി. ഒരുപാട്​ ജീവനുകൾ കൊലക്കിരയായി. അനേകമാളുകൾക്ക്​ പരിക്കേറ്റു. സംഘർഷ ഫലമായി ആളുകളുടെ വലിയ പലായനങ്ങൾക്ക്​ തലസ്ഥാനം സാക്ഷ്യം വഹിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമങ്ങളുണ്ടായി. അടിയന്തര ജീവകാരുണ്യ സഹായം അവിടെ ആവശ്യമുള്ളതായും യോഗം വിലയിരുത്തി. അഫ്​ഗാൻ സംഘർഷത്തി​െൻറ കാലഘട്ടത്തിലുടനീളം ഒ.​െഎ.സി ദേശീയ അനുരഞ്ജനത്തെയും അഫ്​ഗാന ജനത നയിക്കുന്ന സമാധാനപരമായ നീക്കങ്ങളെയും പിന്തുണച്ചിട്ടുണ്ടെന്ന്​ ജനറൽ സെക്രട്ടറി പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും സമഗ്രമായ സംവാദം പ്രോത്സാഹിപ്പിക്കാനും ദേശീയ അനുരഞ്ജനം സാധ്യമാക്കാനും അന്താരാഷ്​ട്ര ഉടമ്പടികളെയും കൺവെൻഷനുകളെയും ബഹുമാനിക്കാനും ഐക്യരാഷ്​ട്രസഭയുടെ ചാർട്ടറിൽ നിർദ്ദേശിച്ചിട്ടുള്ള രാജ്യാന്തര ബന്ധങ്ങളെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാനും അഫ്​ഗാനിസ്​താനിലെ ഭരണാധികാരികൾ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്താരാഷ്​ട്ര മനുഷ്യാവകാശങ്ങൾ അനുസരിച്ച്​ ജീവിക്കാനുള്ള അവകാശങ്ങൾ വകവെച്ചുകൊടുക്കണമെന്നും അഫ്​ഗാൻ ജനതയുടെ സുരക്ഷയും സംരക്ഷണവും ബഹുമാനവും അന്തസും കാത്തുസൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. തീവ്രവാദത്തിനും അല്ലെങ്കിൽ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടലിനും അഫ്​ഗാനിസ്​താൻ ഒരു സുരക്ഷിത താവളമായി വീണ്ടും ഉപയോഗിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്താൻ ​അന്താരാഷ്​ട്ര സമൂഹവും പ്രത്യേകിച്ച്​, അവിടുത്തെ ഭരണകൂടവും പ്രവർത്തിക്കേണ്ടതുണ്ടെന്നും ഒ.​െഎ.സി ജനറൽ സെക്രട്ടറി പറഞ്ഞു. അഫ്​ഗാനിസ്​താനിലെ സംഭവ വികാസങ്ങളെ കുറിച്ച്​ പഠിക്കാൻ ഒ.​െഎ.സി സ്ഥിരാംഗങ്ങളുടെ യോഗം വിളിച്ചതിന്​ സൽമാൻ രാജാവിന്​ ഒ.​​െഎ.സി സെക്രട്ടറി ജനറൽ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICAfghanistan
News Summary - Afghanistan needs inclusive government OIC
Next Story