അഫ്ഗാൻ: അന്താഷ്ട്ര പണ്ഡിത സമ്മേളനത്തിന് ജിദ്ദയിൽ തുടക്കമായി
text_fieldsജിദ്ദ: അഫ്ഗാനിസ്താനിലെ അസ്ഥിരതയും ഭീകരവാദവും പരിഹാരവും ചര്‍ച്ച ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിന് ജിദ്ദയില്‍ തുടക്കമായി. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സിയുടെ നേതൃത്വത്തിലാണ് സമ്മേളനം. വിവിധ വിഷയങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. സമ്മേളനത്തിെൻറ പ്രമേയ പ്രഖ്യാപനം ബുധനാഴ്ച മക്കയില്‍ നടക്കും.
ജിദ്ദയിലെ കോണ്‍ഫറന്‍സ് പാലസിലാണ് പണ്ഡിത സമ്മേളനത്തിന് തുടക്കമായത്. മക്ക ഗവര്‍ണർ അമീർ ഖാലിദ് അൽഫൈസലിെൻറ മേല്‍നോട്ടത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ.യൂസുഫ് അല്‍ ഉതൈമീന്‍ ആമുഖ പ്രഭാഷണം നടത്തി. പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന അഫ്ഗാനിസ്താനിലെ പ്രശ്ന പരിഹാരത്തിന് ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ നീക്കം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സൗദി ഇസ്ലാമിക കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് സംസാരിച്ചു. അഫ്ഗാന് പണ്ഡിത സഭാ അധ്യക്ഷന്‍ ഖിയാമുദ്ദീന്‍ ഖഷാഫ് അഫ്ഗാന് വിഷയത്തില്‍ പണ്ഡിതർക്ക് ചെലുത്താവുന്ന പങ്കിനെക്കുറിച്ച ആശയങ്ങള്‍ പങ്കുവെച്ചു.
റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും മക്ക മസ്ജിദുൽ ഹറാം ഇമാമുമായ ഡോ. സാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദ് സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഉച്ചക്ക് ശേഷം അഫ്ഗാന് പ്രശ്ന പരിഹാരത്തിന് പണ്ഡിതര്‍ക്ക് നല്കാവുന്ന പങ്കിനെക്കുറിച്ച് ചര്‍ച്ച നടന്നു. തീവ്രവാദത്തോടും ഭീകരവാദത്തോടും ഇസ്ലാം സ്വീകരിച്ച നിലപാടായിരുന്നു വൈകുന്നേരത്തെ ചര്‍ച്ച. സൗദി, ഈജിപ്ത്, അഫ്ഗാന് തുടങ്ങി വിവിധ രാജ്യങ്ങളിലെ പണ്ഡിതരാണ് സമ്മേളനത്തിലെ ക്ഷണിതാക്കള്‍. ബുധനാഴ്ച മക്ക സഫ കൊട്ടാരത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാെൻറ സമാധാനത്തിനും സ്ഥിരതക്കും വേണ്ട സമ്മേളനത്തിെൻറ നിലപാട് പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.