10 വർഷത്തിനു ശേഷം ഉമർ ഉറ്റവരുടെ ചാരത്തേക്ക്
text_fieldsഉമറിന് യാത്രരേഖകൾ സോഷ്യല്‍ ഫോറം ഭാരവാഹികള്‍ കൈമാറുന്നു
റിയാദ്: നീണ്ട 10 വർഷത്തെ വിരഹത്തിനു ശേഷം ഉമർ പിറന്ന നാട്ടിൽ ഉറ്റവരുടെ ചാരത്തണയാൻ പുറപ്പെട്ടു. ഇന്ത്യൻ സോഷ്യൽ ഫോറത്തിെൻറ തുണയിലാണ് ഇൗ മലപ്പുറം എടവണ്ണ പാലപ്പറ്റ സ്വദേശിയുടെ യാത്ര. കുടുംബത്തിെൻറയും തെൻറയും പ്രാരബ്ധങ്ങള്‍ ഓരോന്നും തീര്‍ക്കാന്‍ വേണ്ടി നാട്ടിൽ പോകാതെ സൗദിയില്‍ തങ്ങിയത് നീണ്ട 10 വര്‍ഷങ്ങൾ. ആകെ 20 വര്‍ഷത്തെ പ്രവാസത്തിനിടയിൽ നാട്ടില്‍ പോയത് വെറും മൂന്നുതവണ മാത്രം.
ഒടുവിലത്തെ 10 വർഷത്തിനിടയിൽ ഒരുതവണ പോലും നാട്ടിൽ പോകാനായില്ല. കഴിഞ്ഞ നാല് വര്‍ഷത്തോളമായി താമസ രേഖ ഇല്ലാതെ അനധികൃതമായാണ് ജോലി ചെയ്തിരുന്നത്. റിയാദ് പ്രവിശ്യയിലെ വാദി ദവാസിറിലായിരുന്നു കഴിഞ്ഞിരുന്നത്. മലയാളികളുടെ റൂമുകളില്‍ ഭക്ഷണം പാചകം ചെയ്തു നല്കലായിരുന്നു ഒടുവിൽ ചെയ്തിരുന്ന ജോലി. അതുകൊണ്ടുതന്നെ വാദിയിലെ ബഹുഭൂരിപക്ഷം മലയാളികളും അദ്ദേഹത്തിെൻറ കൈപ്പുണ്യം അനുഭവിച്ചവരാണ്. മുമ്പ് കാര്ട്ടന് ബോക്സുകള്‍ പെറുക്കി വിറ്റും ബക്കാല നടത്തിയും ഒക്കെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിച്ചിരുന്ന ഉമറിന് ഇതിനിടയിൽ നാല് പെൺ മക്കളെയും നല്ല രീതിയില്‍തന്നെ വിവാഹം കഴിച്ചയക്കാനായി. എന്നാല്‍, ഒരാളുടെ കല്യാണത്തിന് പോലും നാട്ടിലെത്താനോ വരന് മകളെ കൈപിടിച്ച് കൊടുക്കാനോ കഴിഞ്ഞില്ല. ബാധ്യതകള്‍ ഒരു പരിധിവരെ തീര്‍ത്ത് നാട്ടില്‍ പോകാൻ ആഗ്രഹിച്ചപ്പോള്‍ ഇഖാമയുടെ കാലാവധി കഴിഞ്ഞ് അതിനും വഴിയില്ലാതായി. നാലുവർഷമായി ഇഖാമ പുതുക്കിയിട്ടില്ല. ഇന്ത്യൻ സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക്ക് വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് അബ്ദുൽ ലത്തീഫ് മാനന്തേരി സഹായിക്കാൻ മുന്നോട്ടു വരുകയായിരുന്നു. പിഴയടക്കം ഭീമമായ ഒരു തുക അടച്ചാല്‍ മാത്രമേ രേഖകള്‍ ശരിയാക്കാന്‍ കഴിയുമായിരുന്നുള്ളൂ. സോഷ്യൽ ഫോറം പ്രവര്‍ത്തകര്‍ ജവാസത്ത് മേധാവിയുമായി സംസാരിച്ച് ഉമറിെൻറ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ അടക്കേണ്ട തുക പൂര്‍ണമായും ഒഴിവാക്കിക്കൊടുക്കുകയായിരുന്നു.
പ്രാരബ്ധങ്ങള്‍ ഓരോന്നും തീര്‍ക്കാന്‍ മണലാരണ്യത്തിൽ ജീവിതം ഹോമിച്ച ഒട്ടനവധി പ്രവാസികളുടെ പ്രതീകമായി യാത്രരേഖകള്‍ എല്ലാം ശരിയായി കിട്ടിയ ഉമർ സോഷ്യല്‍ ഫോറം നല്കിയ വിമാന ടിക്കറ്റില്‍ റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നാട്ടിലേക്ക് തിരിച്ചു. വാദിയിലെ വിവിധ മലയാളി സംഘടനകള്‍ അദ്ദേഹത്തിന് ഉപഹാരങ്ങള്‍ നല്‍കിയാണ് യാത്രയയച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.