ആറുമാസത്തെ ദുരിതത്തിനൊടുവിൽ മലയാളി നാട്ടിലേക്ക് മടങ്ങി
text_fieldsറിയാദ്: തേൻറതല്ലാത്ത കാരണത്താൽ സംഭവിച്ച പിഴവിന് ജോലിയിൽനിന്ന് പുറത്താക്കപ്പെട്ട മലയാളി യുവാവ് ആറുമാസത്തെ ദുരിതങ്ങൾക്കൊടുവിൽ നാട്ടിലേക്ക് മടങ്ങി. റിയാദിലെ പ്രമുഖ കമ്പനിയിൽ കുറഞ്ഞ ശമ്പളത്തിൽ ഫോർക്ക് ലിഫ്റ്റ് ഓപറേറ്ററായി ജോലിചെയ്തിരുന്ന റിയാസ് എന്ന യുവാവാണ് കൊച്ചി കൂട്ടായ്മ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. ആറുമാസം മുമ്പ് കമ്പനി ഗോഡൗണിൽ മെഡിക്കൽ മരുന്നുകൾ ഫോർക്ക് ലിഫ്റ്റ് ഉപയോഗിച്ച് ലോഡ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ മെഷീെൻറ സാേങ്കതിക തകരാർമൂലം മരുന്നുകൾ നിലത്തുവീണ് പൊട്ടി. ഈ കാരണത്താൽ ജോലിയിൽനിന്ന് പറഞ്ഞുവിടുകയും നാശനഷ്ടങ്ങൾക്കുള്ള തുക മാസശമ്പളത്തിൽനിന്ന് പിടിക്കുകയും ചെയ്തു. കോവിഡ് സാഹചര്യം നിലനിൽക്കെ വിമാന സർവിസ് നിലച്ചതിനാൽ റിയാസിനെ നാട്ടിലേക്കു കയറ്റിവിടാൻ സാധിച്ചിരുന്നില്ല എന്നതാണ് കമ്പനിയുടെ വാദം. അതിനിടയിൽ റിയാസിെൻറ പാസ്പോർട്ട് കാലാവധി തീരുകയും ചെയ്തു.
സുഹൃത്തുക്കളുടെ സഹായത്തോടെ പ്രശ്നപരിഹാരത്തിന് ശ്രമംനടത്തിയെങ്കിലും ഫലം കണ്ടില്ല. നിത്യജീവിതം മുന്നോട്ടുനയിക്കാൻ നാട്ടിൽനിന്ന് സാമ്പത്തിക സഹായം ഇങ്ങോട്ട് അയപ്പിക്കേണ്ടിവന്നു.ഇതിനിടയിൽ കമ്പനി റിയാസിനെക്കൊണ്ട് രാജിക്കത്തിൽ ഒപ്പുവെപ്പിച്ചു. കുടുംബം നാട്ടിൽനിന്ന് റിയാദിലെ കൊച്ചി കൂട്ടായ്മയുടെ പ്രസിഡൻറ് കെ.ബി. ഖലീലിനെ ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. തുടർന്ന് കൂട്ടായ്മ പ്രവർത്തകരായ ജിബിൻ സമദ് കൊച്ചി, അബു ഹനീഫ് എന്നിവർ ചേർന്ന് നിരന്തരമായി സൗദി ജവാസത്ത്, കമ്പനി അധികൃതർ എന്നിവരുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമം ഒടുവിൽ ഫലം കാണുകയും റിയാസിന് നാട്ടിലേക്ക് മടങ്ങാൻ സാഹചര്യമൊരുങ്ങുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.