സൗദി സന്ദർശനം കഴിഞ്ഞ് കിരീടാവകാശി തിരിച്ചെത്തി
text_fieldsസൗദി സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നേതൃത്വത്തിലുള്ള സംഘത്തെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: സൗദി സന്ദർശനം കഴിഞ്ഞ് കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് തിരിച്ചെത്തി. പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, ശൈഖ് നാസർ മുഹമ്മദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
കുവൈത്ത് എണ്ണ, വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് അൽ ഫാരിസ്, വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി ശൈഖ് താമിർ അലി സബാഹ് അൽ സാലിം അസ്സബാഹ് തുടങ്ങിയവർ കിരീടാവകാശിയെ അനുഗമിച്ച് സൗദിയിലേക്ക് പോയിരുന്നു. സൽമാൻ രാജാവ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയവരുമായി കുവൈത്ത് സംഘം ചർച്ച നടത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.