കോവിഡ് തളർത്തിയ ശരീരവുമായി അഫ്സർ ഖാൻ നാട്ടിലേക്ക് മടങ്ങി
text_fieldsഅഫ്സർ ഖാൻ നാട്ടിലേക്ക് യാത്ര തിരിക്കും മുമ്പ്
റിയാദ്: കോവിഡ് മഹാമാരി ശരീരം തളർത്തിയ യു.പി സ്വദേശിക്ക് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടൽ മൂലം നാടണയാൻ സാധിച്ചു. ഖസീം പ്രവിശ്യയിലെ അൽറസിൽ 10 വർഷത്തിൽ കൂടുതലായി എ.സി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന അഫ്സർ ഖാന് സെപ്റ്റംബറിലാണ് കോവിഡ് ബാധിച്ചത്.
കോവിഡിനെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം രക്തസമ്മർദം ഉയർന്ന് ശരീരത്തെ മുഴുവൻ തളർച്ച ബാധിക്കുകയായിരുന്നു. ഒരു മാസക്കാലത്തോളം അബോധാവസ്ഥയിൽ തുടർന്ന അഫ്സർ ഖാെൻറ അസുഖവിവരം അറിഞ്ഞ അൽറസിലെ ഇന്ത്യൻ സോഷ്യൽ ഫോറം ബ്ലോക്ക് പ്രസിഡൻറ് ഷംനാദ് പോത്തൻകോടിെൻറ നേതൃത്വത്തിൽ സാലിഹ് കാസർകോട്, ഫിറോസ് എടവണ്ണ, അയ്യൂബ് പാണായി എന്നിവർ അദ്ദേഹത്തിന് ആവശ്യമായ പരിചരണങ്ങൾ നൽകി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടപ്പോൾ സ്ട്രെച്ചർ സംവിധാനത്തിൽ നാട്ടിലേക്ക് കയറ്റിവിടാൻ ശ്രമം നടത്തിയെങ്കിലും നിലവിലെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതുവരെ കാത്തുനിൽേക്കണ്ടിവന്നു.
തുടർച്ചയായ മൂന്നു മാസത്തെ ചികിത്സക്ക് പരിചരണത്തിനും ശേഷം ചാരിയിരുന്ന് തുടങ്ങിയ അഫ്സർഖാനെ വീൽ ചെയറിെൻറ സഹായത്തോടെ നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു. സോഷ്യൽ ഫോറം റിയാദ് വെൽഫെയർ കോഒാഡിനേറ്റർ അബ്ദുൽ അസീസ് പയ്യന്നൂരിെൻറ നേതൃത്വത്തിൽ ഫോറം തമിഴ്നാട് പ്രസിഡൻറ് മുഹമ്മദ് ജാബർ, ഫോറം വെൽഫെയർ വളൻറിയേഴ്സ് മുഹമ്മദ് റിയാസ് തമിഴ്നാട്, മുഹിനുദ്ദീൻ മലപ്പുറം, മുജീബ് വാഴക്കാട്, ഷംനാദ് പോത്തൻകോട്, സാലിഹ് കാസർകോട്, ഫിറോസ് എടവണ്ണ, അയ്യൂബ് പാണായി എന്നിവരുടെ കൂട്ടായ പരിശ്രമത്തിൽ യാത്രാരേഖകൾ ശരിയാക്കി കഴിഞ്ഞദിവസം ലഖ്നോവിലേക്കുള്ള യാത്ര സാധ്യമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.