അഹ്മദ് പട്ടേൽ കോൺഗ്രസിലെ യോജിപ്പിെൻറ ചാലക ശക്തി –ജിദ്ദ ഒ.ഐ.സി.സി
text_fieldsജിദ്ദ: കോൺഗ്രസിെൻറ സമുന്നത നേതാവും ട്രബ്ൾ ഷൂട്ടറുമായിരുന്ന അഹ്മദ് പട്ടേലിെൻറ നിര്യാണത്തിൽ ജിദ്ദ ഒ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ യു.ഡി.എഫ് പ്രസ്ഥാനത്തിെൻറ യോജിപ്പിനും ശക്തിക്കും വേണ്ടി അക്ഷീണ പരിശ്രമം നടത്തിയ അദ്ദേഹം ഒരു കറകളഞ്ഞ മതേതരവാദിയായിരുന്നു.
അധികാരത്തിൽ പങ്കാളിയാകുന്നതിനേക്കാളേറെ സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ അദ്ദേഹം എല്ലാ വിഭാഗം ആളുകളെയും യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിന് ചാലക ശക്തിയായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
തികഞ്ഞ മതവിശ്വാസിയായിരുന്ന അദ്ദേഹം നിരവധി തവണ സൗദി സന്ദർശിച്ചിട്ടുണ്ട്. മതപരമായ ചടങ്ങിന് വരുമ്പോൾ പാർട്ടി കാര്യങ്ങളിൽ പങ്കെടുക്കുന്നതിന് അദ്ദേഹത്തിന് വിമുഖതയുണ്ടായിരുന്നു.
അയക്കുന്ന സന്ദേശങ്ങൾക്ക് കൃത്യമായി മറുപടി അയക്കുകയും വിശേഷ ദിവസങ്ങളിൽ ആശംസകൾ അറിയിക്കുകയും ചെയ്തിരുന്ന അഹ്മദ് പട്ടേലിെൻറ നിര്യാണം വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് അനുശോചന സന്ദേശത്തിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.