എയർ ആംബുലൻസുകൾക്കിറങ്ങാൻ ഹെലിപാഡുകൾ സജ്ജമായി
text_fieldsജിദ്ദ: മക്കയിലും മശാഇറുകളിലും ആരോഗ്യ വകുപ്പിനു കീഴിൽ ഹെലിപാഡുകൾ സജ്ജമായി. അടി യന്തരഘട്ടങ്ങളിൽ തീർഥാടകരെ എയർ ആംബുലൻസുകളിൽ എത്തിക്കാനാണിത്. ആശുപത്രികൾ ക്ക് കീഴിലാണ് ആറ് ഹെലിപാഡുകൾ ഒരുക്കിയിരിക്കുന്നത്. സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നടപടികൾ പൂർത്തിയായി. മൂന്നെണ്ണം മക്കക്കുള്ളിലാണ്.
കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി, നൂർ സ്പെഷാലിറ്റി ആശുപത്രി, ഹിറ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ. അറഫ ജനറൽ ആശുപത്രി, അറഫാത്ത് ശർഖ് ആശുപത്രി, മിനാ അടിയന്തര ആശുപത്രി എന്നിവിടങ്ങളിലാണ് മറ്റു മൂന്ന് ഹെലിപാഡുകൾ. അടിയന്തര ചികിത്സാ സേവനം ആവശ്യമുള്ളവരെ സഹായിക്കാനാണ് ഹെലിപാഡുകൾ. 20 ലക്ഷത്തിലധികം പേർ പെങ്കടുക്കുന്ന ഹജ്ജ് കർമങ്ങൾക്കിടയിൽനിന്ന് രോഗികളെ നിമിഷങ്ങൾക്കകം ആശുപത്രിയിൽ എത്തിച്ച നിരവധി സംഭവങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.