എയർ ആംബുലൻസ് സേവനം: പി.ഐ.എഫിനു കീഴിലെ കമ്പനി 15 ഹെലികോപ്ടർ വാങ്ങുന്നു
text_fieldsജിദ്ദ: സൗദി പൊതു നിക്ഷേപ ഫണ്ടിന്റെ (പി.ഐ.എഫ്) പൂർണ ഉടമസ്ഥതയിലുള്ള ഹെലികോപ്ടർ കമ്പനി ആംബുലൻസ് സേവനങ്ങൾക്കായി കൂടുതൽ ഹെലികോപ്ടറുകൾ വാങ്ങുന്നു.ടി.എച്ച്.സി എന്ന കമ്പനിയാണ് 2024ഓടെ എച്ച് 145 എന്ന ഇനത്തിൽപെട്ട 15 ഹെലികോപ്ടറുകൾകൂടി വാങ്ങുന്നത്. കഴിഞ്ഞ ഡിസംബറിലാണ് എച്ച് 145 ഇനത്തിൽപെട്ട 20 ഹെലികോപ്ടറുകൾ വാങ്ങാൻ എയർബസ് ഹെലികോപ്ടറുമായി കമ്പനി കരാറിൽ ഒപ്പുവെച്ചത്.
ആറ് എ.സി.എച്ച് 160 എന്ന ഹെലികോപ്ടറുകളും കമ്പനി വാങ്ങുന്നുണ്ട്.അടിയന്തര സാഹചര്യങ്ങളിൽ എയർ ആംബുലൻസ് സേവനം നൽകുന്നതിനായി ഈ ഹെലികോപ്ടറുകൾ രാജ്യത്തുടനീളം വിന്യസിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിൽ അഞ്ചെണ്ണം കമ്പനിക്ക് നേരത്തേ ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള ഹെലികോപ്ടറുകൾ 15 എണ്ണം 2024 അവസാനത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹെലികോപ്ടറുകളുടെ അറ്റകുറ്റപ്പണികളും മുഴുവൻ സമയ പ്രകടനവും മെച്ചപ്പെടുത്തുന്നതിനായി സ്പെയർപാർട്സ് ലഭ്യമാക്കുന്നതിനുള്ള കരാറിലും കമ്പനി ഒപ്പുവെച്ചിട്ടുണ്ട്.ഒന്നിലധികം ആവശ്യങ്ങൾക്കായുള്ള കാബിൻ ഉണ്ടെന്നതാണ് എച്ച്145 ഹെലികോപ്ടറിന്റെ പ്രത്യേകത.എമർജൻസി മെഡിക്കൽ സേവനങ്ങൾ, നിയമനിർവഹണ ചുമതലകൾ, സ്വകാര്യ-പൊതു വ്യോമയാനം എന്നിവയുൾപ്പെടെയുള്ള ആവശ്യങ്ങൾ യാത്രക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്നവിധത്തിലാണ് ഇത് രൂപകൽപന ചെയ്‌തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.