Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎയർ ഇന്ത്യ...

എയർ ഇന്ത്യ വിമാനത്തിന്​​ എൻജിൻ തകരാർ: കൊച്ചി, മുംബൈ സർവീസുകൾ മുടങ്ങി​; 300ഒാളം യാത്രക്കാർ റിയാദിൽ കുടുങ്ങി

text_fields
bookmark_border
എയർ ഇന്ത്യ വിമാനത്തിന്​​ എൻജിൻ തകരാർ: കൊച്ചി, മുംബൈ സർവീസുകൾ മുടങ്ങി​; 300ഒാളം യാത്രക്കാർ റിയാദിൽ കുടുങ്ങി
cancel
camera_alt????? ??????? ??????????????? ??? ?????? ??????????

റിയാദ്​: എയർ ഇന്ത്യയുടെ റിയാദിൽ നിന്ന്​ കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള സർവീസുകൾ മുടങ്ങി. മലയാളി കുടുംബ ങ്ങളടക്കം 300ഒാളം യാത്രക്കാർ റിയാദിൽ കുടുങ്ങിക്കിടക്കുന്നു. ഞായറാഴ്​ച വൈകീട്ട് 3.45ന്​ പുറപ്പെടേണ്ടിയിരുന്ന 924ാം നമ്പർ കൊച്ചി വിമാനമാണ്​ എൻജിൻ തകരാർ മൂലം മുടങ്ങിയത്​. കൊച്ചിയിൽ പോയി വീണ്ടും റിയാദിൽ തിരിച്ചെത്തി തിങ്കളാ ഴ്​ച രാവിലെ 6.30ന്​ മുംബൈയിലേക്ക്​ പോകാൻ ഷെഡ്യൂൾ ചെയ്​തിരുന്നതും ഇതേ വിമാനമായതിനാൽ തുടർന്ന്​ ആ സർവീസും മുടങ്ങുകയായിരുന്നു. ഇതോടെ കൊച്ചിയിലേക്കുള്ള 156ഉം മുംബൈയിലേക്കുള്ള 155ഉം യാത്രക്കാർ പ്രതിസന്ധിയിലായി. തിങ്കളാഴ്​ച ഉച്ചയോടെ മുംബൈയിൽ നിന്ന്​ എൻജിനീയർമാരുടെ സംഘമെത്തി തകരാർ പരിഹരിക്കാനുള്ള ശ്രമം നടത്തുകയാണ്​. പരിഹരിച്ചാൽ രാത്രിയോടെ കൊച്ചിയിലേക്ക്​ പോകുമെന്ന്​ എയർപോർട്ടിലെ എയർ ഇന്ത്യ ഡ്യൂട്ടി മാനേജർ സിറാജുദ്ദീൻ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. മറ്റൊരു വിമാനത്തിൽ മുംബൈ യാത്രക്കാരെയും അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ രാത്രി വൈകിയും തകരാർ പരിഹരിക്കാനായിട്ടില്ല. യാത്രക്കാർ ഹോട്ടലിൽ തന്നെ തുടരുകയാണ്​. കൊച്ചിയാ​ത്രക്കാരിൽ പകുതിയിലേറെയും കുടുംബങ്ങളാണ്​. അവധി കഴിഞ്ഞ്​ വിദ്യാലയങ്ങളിലേക്ക്​ മടങ്ങുന്നവരും പരീക്ഷയെഴുതാൻ പോകുന്നവരുമായ വിദ്യാർഥികളും രോഗികളും ഗർഭിണികളും സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞവരും ഉറ്റബന്ധുവി​​െൻറ മരണമറിഞ്ഞു പോകുന്നവരും കൂട്ടത്തിലുണ്ട്​. ഞായറാഴ്​ച 3.45ന്​ പു​റപ്പെടേണ്ടിയിരുന്ന വിമാനത്തിൽ അതിലും ഒരു മണിക്കൂർ വൈകിയാണ്​ യാത്രക്കാരെ കയറ്റിയത്​. ശേഷം അഞ്ച്​​ മണിക്കൂർ വിമാനത്തിൽ ഇരുത്തി. എൻജിൻ തകരാറാണെന്നും യാത്ര ചെയ്യാനാവില്ലെന്നും പറഞ്ഞ്​ പിന്നീട്​ തിരിച്ചിറക്കുകയായിരുന്നു. അർദ്ധരാത്രി 12ഒാടെ​ റിയാദ്​ നസീമിലെ അൽമൻസൂർ ഹോട്ടലിലേക്ക്​ മാറ്റി. അഞ്ച്​ മണിക്കൂർ കുടിവെള്ളം പോലും തരാതെ വിമാനത്തിൽ ഇരുത്തിയത്​ ദുരിതമേറ്റിയെന്നും എന്നാൽ ഹോട്ടലിലെത്തിയ ശേഷം ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ലെന്നും ഭക്ഷണവും കിടക്കാനുള്ള സൗകര്യവും ലഭിച്ചെന്നും യാത്രക്കാരിയായ റിയാദിലെ ശ്രീലങ്കൻ ഇൻറർനാഷനൽ സ്​കൂൾ അധ്യാപിക തൃശൂർ വലപ്പാട്​ സ്വദേശി ഷിമിന ആഷിഖ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

തിങ്കളാഴ്​ചയിലെ ബി.കോം രണ്ടാം വർഷ ഇംഗ്ലീഷ്​ പരീക്ഷ എഴുതാൻ പുറപ്പെട്ട കൊല്ലം പള്ളിമുക്ക്​ സ്വദേശിനി ഷിബിന ബഷീറിന്​ നഷ്​ടപ്പെട്ടത്​ പരീക്ഷയാണ്​. കൊല്ലം ശ്രീനാരായണ കോളജ്​ ഒാഫ-്​ ടെക്​നോളജിയിൽ വിദ്യാർഥിയായ ഷിബിന അവധിക്ക്​ റിയാദിലെ മാതാപിതാക്കളുടെ അടുത്തെത്തിയതായിരുന്നു. തിങ്കളാഴ്​ച രാവിലെ 6.30നുള്ള വിമാനത്തിൽ പുറപ്പെടാൻ പുലർച്ചെ തന്നെ വിമാനത്താവളത്തിലെത്തിയ മുംബൈ യാത്രക്കാരെയും പിന്നീട്​ ഹോട്ടലിലേക്ക്​ മാറ്റി. മുംബൈയിൽ നിന്ന്​ കണക്ഷൻ വിമാനങ്ങളിൽ കേരളമടക്കം രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലേക്ക്​ പോകാൻ ടിക്കറ്റെടുത്തവരാണ്​ ഇവർ. മലയാളികളും ധാരാളമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiair indiaservicesaudi newsEngine
News Summary - air india-engine-service-saudi-saudi news
Next Story