Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോ​േട്ടക്കുള്ള...

കോഴിക്കോ​േട്ടക്കുള്ള എയർ ഇന്ത്യ വിമാനം ഇന്ന്​ 12.45ന്​ പറന്നുയരും

text_fields
bookmark_border
കോഴിക്കോ​േട്ടക്കുള്ള എയർ ഇന്ത്യ വിമാനം ഇന്ന്​ 12.45ന്​ പറന്നുയരും
cancel

റിയാദ്​: ഇന്ന്​ ഉച്ചക്ക്​ 12.45ന്​ കോഴിക്കോ​േട്ടക്ക്​ പറക്കുന്ന എയർ ഇന്ത്യാ വിമാനത്തിലേക്കുള്ള യാത്രക്കാരെല്ലാം റിയാദ്​ കിങ്​ ഖാലിദ്​ വിമാനത്താവളത്തിലെത്തിക്കഴിഞ്ഞു. 12  മണിയോടെ എല്ലാ നടപടികളും പൂർത്തിയാകു​മെന്നും കൃത്യം എത്ര യാത്രക്കാരാണുള്ളതെന്ന്​ അപ്പോൾ അറിയാമെന്നും എയർ ഇന്ത്യയുടെ എയർപ്പോർട്ടിലെ ഡ്യൂട്ടി മാനേജർ  സിറാജുദ്ദീൻ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. കോവിഡ്​ പ്രതിസന്ധിയിൽ സൗദിയിൽ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുപോകാൻ കേന്ദ്രസർക്കാർ ആവിഷ്​കരിച്ച  പദ്ധതി പ്രകാരമുള്ള ആദ്യ വിമാനമാണ്​ റിയാദിൽ നിന്ന്​ ഉടൻ പുറപ്പെടുന്നത്​. രാവിലെ ഒമ്പത്​ മുതൽ തന്നെ യാത്രക്കാർ എയർപ്പോർട്ടിൽ എത്തിത്തുടങ്ങിയിരുന്നു. സമൂഹ  അകലം പാലിച്ച്​ ബോർഡിങ്​, ലേഗേജ്​ ചെക്കിൻ, എമിഗ്രേഷൻ നടപടികൾക്ക്​ വരി നിന്ന യാത്രക്കാർ ഒടുവിൽ ശരീരോഷ്​മാവ്​ പരിശോധിക്കുന്ന തെർമൽ സ്​ക്രീനിങ്ങും  കഴിഞ്ഞ്​ വിമാനത്തിലേക്കുള്ള ഗേറ്റ്​ തുറക്കുന്നതും കാത്ത്​ ടെർമിനലിലെ വെയ്​റ്റിങ്​ ഹാളുകളിൽ ഇരിക്കുകയാണ്​. ഇന്ത്യൻ എംബസിയിൽ നിന്ന്​ അനുമതി ലഭിച്ച ആദ്യ  യാത്രാസംഘത്തിൽ കൂടുതലും സ്​ത്രീകളാണ്​. വിവിധ കാലയളവുകളിലെ ഗർഭാവസ്ഥകളിലുള്ളവരാണ്​ അവരെല്ലാം. അതിൽ അധികവും നഴ്​സുമാരാണ്​. മറ്റ്​ രോഗങ്ങൾ  മൂലം പ്രായസപ്പെടുന്നവരും യാത്രക്കാരിലുണ്ട്​. കൊല്ലം മടത്തറ സ്വദേശി ഷാജു രാജൻ അർബുദ ചികിത്സക്ക്​ വേണ്ടിയാണ്​ നാട്ടിലേക്ക്​ പോകുന്നത്​​.

വിമാനത്തിലേക്കുള്ള ഗേറ്റ്​ തുറക്കുന്നതും കാത്തിരിക്കുന്ന യാത്രക്കാർ
 

റിയാദിൽ ഡ്രൈവറായ  ഷാജു തിരുവനന്തപുരം ആർ.സി.സിയാണ്​ ലക്ഷ്യം വെച്ചാണ്​ പോകുന്നതെങ്കിലും കോഴിക്കോട്ട്​ ഇറങ്ങിയ ശേഷം അവിടെ നിന്ന്​ തിരുവനന്തപുരത്ത്​ എത്താനുള്ള  താൽക്കാലികമായ സാ​േങ്കതിക ബുദ്ധിമുട്ട്​ പരിഗണിച്ച്​ ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി ഇടപെട്ട്​ കോഴിക്കോട്​ എം.വി.ആർ കാൻസർ സ​​​​െൻററിൽ താൽക്കാലികമായി  തങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്​. രാത്രി 11മണിയോടെ കരിപ്പൂരിലെത്തുന്ന ഷാജു രാജൻ അവിടേക്കാവും പോവുക. റിയാദിൽ നിന്ന്​ 600 കിലോമീറ്ററകലെ  അൽഅഹ്​സയിലെ കിങ്​ ഫൈസൽ ആശുപത്രിയിലെ സ്​തനാർബുദ വിഭാഗത്തിൽ ​സ്​റ്റാഫ്​ നഴ്​സായ കൊല്ലം ശാസ്​താം കോട്ട മുതുപിലാക്കോട്​ സ്വദേശി പ്രീതി തോമസും  റിയാദിലെത്തി യാത്രക്കായി ടെർമിനലിൽ കാത്തിരിപ്പുണ്ട്​. ഒമ്പത്​ മാസം ഗർഭിണിയായ അവരെ സൗദി ആരോഗ്യവകുപ്പി​​​​​െൻറ വാഹനത്തിലാണ്​ വ്യാഴാഴ്​ച റിയാദ്​  എയർപ്പോർട്ടിൽ എത്തിച്ചത്​. മാധ്യമപ്രവർത്തകൻ ഷക്കീബ്​ കൊളക്കാടനും ഭാര്യയും കൂടി എയർപ്പോർട്ടിൽ എത്തി അവരെ സ്വീകരിച്ച്​ റിയാദിലെ എയർ ഇന്ത്യ ഒാഫീസിൽ  കൊണ്ടുവരികയും ടിക്കറ്റ്​ കൈപ്പറ്റുകയുമായിരുന്നു. ഷക്കീബി​​​​​െൻറ വീട്ടിൽ താമസിച്ച അവർ ഇന്ന്​ രാവിലെ തന്നെ എയർപ്പോർട്ടിലെത്തിയിരുന്നു.

വീൽച്ചെയർ യാത്രക്കാരിയായ വയോധിക
 

പ്രീതിയുടെ ഭർത്താവ്​  ദുബൈയിലാണ്​ ജോലി ചെയ്യുന്നത്​. കോഴിക്കോ​െട്ടത്തുന്ന പ്രീതിയെ സംസ്ഥാന ആരോഗ്യവകുപ്പ്​ ഏർപ്പെടുത്ത ആംബുലൻസിൽ കൊല്ലത്തെ വീട്ടിലെത്തിക്കും. റിയാദ്​  ശുമൈസി കിങ്​ സഉൗദ്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ സ്​റ്റാഫ്​ നഴ്​സായ മഞ്​ജു തോമസ്​ എട്ട്​ മാസം ഗർഭിണിയാണ്​. വേൾഡ്​ മലയാളി ഫെഡറേഷൻ  പ്രവർത്തകരാണ്​ അവരെ രാവിലെ തന്നെ എയർപ്പോർട്ടിൽ എത്തിച്ചത്​. 

വിമാനത്തിലെ യാത്രക്കാരനായ ഷാജു രാജൻ (ഇടത്​) തന്നെ എയർപ്പോർട്ടിലെത്തിച്ച സുഹൃത്തിനോടൊപ്പം
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiaFirst flightriyadhrepatriationkozhikode News
News Summary - air india flight will be flay on today
Next Story