പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; ടിക്കറ്റ് നിരക്ക് കുറച്ച് എയര്‍ ഇന്ത്യ
text_fieldsദമ്മാം: കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങിപ്പോയ സാധാരണക്കാരായ ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയ വന്ദേ ഭാരത് മിഷനിൽ അമിതമായി കൂട്ടിയ ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ പിൻവലിച്ചു. മൂന്നാംഘട്ടത്തിെൻറ ഭാഗമായി 13 (ശനിയാഴ്ച) മുതൽ സൗദിയിൽ നിന്ന് കേരളത്തിെൻറ വിവിധ സെക്ടറിലേക്ക് നടത്തുന്ന സർവിസുകൾക്കാണ് വിലക്കുറവ് ബാധകം. അപ്രതീക്ഷതമായി ഇരട്ടിയാക്കി വർദ്ധിപ്പിച്ച വിമാനച്ചാർജാണ് ഇപ്പോൾ പഴയ നിരക്കിലേക്ക്മാറ്റിയത്.
ടിക്കറ്റ് നിരക്ക് ഇരട്ടിയായി വർധിപ്പിച്ച നടപടി വ്യാപക പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. രണ്ടാം ഘട്ടത്തിൽ കൂടിയ നിരക്കിലാണ് ആളുകൾ യാത്ര ചെയ്തത്. മൂന്നാം ഘട്ടത്തിലും തുടക്കത്തിൽ ഉയർന്ന നിരക്കാണ് ഇൗടാക്കിയിരുന്നത്. പ്രവാസികളുടെ വ്യാപക പ്രതിഷേധം ഫലം കണ്ടു എന്നതാണ് ഏറെ ആശ്വാസകരം. കഴിഞ്ഞ ദിവസം ദമ്മാമില്‍ നിന്നും കണ്ണൂരിലേക്കും കൊച്ചിയിലേക്കും 1770 റിയാലിന് മുകളിലായിരുന്നു ടിക്കറ്റ് നിരക്ക്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള നിരക്കും ഇതായിരുന്നു. വെള്ളിയാഴ്ച ജിദ്ദയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാരിൽ നിന്നും 1700 റിയാൽ വീതമാണ് ഈടാക്കിയിരിക്കുന്നത്. ചാർട്ടേർഡ് വിമാനങ്ങൾ പോലും ഇതിനേക്കാൾ കുറഞ്ഞ ചാർജിലാണ് ആളുകളെ നാട്ടിലെത്തിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് മൂന്നാം ഘട്ടത്തിലെ ആദ്യ വിമാനങ്ങളിൽ ഇരട്ടി ചാർജ് ഈടാക്കിയത്.
കേന്ദ്ര േവ്യാമയാന മന്ത്രാലയത്തിെൻറ ഉത്തരവനുസരിച്ചാണ് വില വർധിപ്പിച്ചതെന്നായിരുന്നു എയർ ഇന്ത്യയുടെ വിശദീകരണം. എന്നാൽ ഇതിനെതിരെ സൗദിയിലെ എല്ലാ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി രംഗത്ത് വന്നിരുന്നു. ശനിയാഴ്ച ദമ്മാമിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വിമാനത്തിൽ ടിക്കറ്റ് വാങ്ങാനെത്തിയവരിൽ നിന്ന് കഴിഞ്ഞ ദിവസം 1253 റിയാൽ വീതം വാങ്ങിയിരുന്നു. എന്നാൽ വ്യാഴാഴ്ച ഇവരെ വീണ്ടും വിളിപ്പിച്ച് 350 റിയാൽ വീതം തിരികെ നൽകി. നിലവിൽ ആദ്യത്തെ നിരക്ക് തന്നെയായിരിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ വിശദീകരണം നൽകിയതായും കോഴിക്കോട്ടേക്ക് ടിക്കറ്റ് കരസ്ഥമാക്കിയ മുഹമ്മദലി പറഞ്ഞു. അതേസമയം ടിക്കറ്റ് വാങ്ങാനായി എയർ ഇന്ത്യയുടെ സൗദിയിലെ ഒാഫീസുകൾക്ക് മുന്നിൽ രാവിലെ മുതൽ വൈകീട്ടുവരെ കൊടും വെയിലിൽ ആളുകൾ കാത്തുനിൽക്കേണ്ടിവരുന്ന ദയനീയാവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.