വിമാന ടിക്കറ്റ് നിരക്ക് വർധന: കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം -കേളി ഉമ്മുൽ ഹമാം ഏരിയ സമ്മേളനം
text_fieldsറിയാദ്: ഗൾഫ് സെക്ടറിൽനിന്നുള്ള വിമാനടിക്കറ്റ് നിരക്കിൽ ഭീമമായ വർധന വരുത്തി കമ്പനികൾ പ്രവാസികളെ കൊള്ളയടിക്കുകയാണെന്നും രണ്ടുമുതൽ നാലിരട്ടിവരെയാണ് നിരക്ക് കൂട്ടിയതെന്നും കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ സമ്മേളനം കുറ്റപ്പെടുത്തി. അവധി കഴിഞ്ഞ് ഗൾഫ് നാടുകളിലെ സ്കൂൾ തുറക്കുന്നത് മുൻകൂട്ടി കണ്ട് നടത്തുന്ന ഇത്തരം കൊള്ളക്ക് തടയിടാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഈടാക്കാവുന്ന വിമാനടിക്കറ്റ് നിരക്കിന്റെ ഉയർന്ന പരിധി സംബന്ധിച്ച് ചട്ടങ്ങൾ കൊണ്ടുവരണമെന്നും സമ്മേളനം അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേളി 11-ാം കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി ജ്യോതി പ്രകാശ് നഗറിൽ നടന്ന ഏരിയസമ്മേളനത്തിൽ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗവും പ്രസിഡന്റുമായ ചന്ദ്രൻ തെരുവത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാജഹാൻ രക്തസാക്ഷി പ്രമേയവും അക്ബർ അലി അനുശോചന പ്രമേയവും ഏരിയ ആക്ടിങ് സെക്രട്ടറി നൗഫൽ സിദ്ദീഖ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ആക്ടിങ് ട്രഷറർ പി. സുരേഷ് വരവുചെലവ് കണക്കും ജോ.സെക്രട്ടറി സുരേഷ് കണ്ണപുരം സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചന്ദ്രചൂഡൻ, ബിജു, അക്ബർ അലി (പ്രസീഡിയം), പി.പി. ഷാജു, നൗഫൽ സിദ്ദീഖ്, പി. സുരേഷ് (സ്റ്റിയറിങ്), ജാഫർ സാദിഖ്, ഒ. അനിൽകുമാർ (മിനിറ്റ്സ്), അബ്ദുൽ കരീം, മൻസൂർ, ഷാജഹാൻ (പ്രമേയം), റോയ് ഇഗ്‌നേഷ്യസ്, വിപീഷ് രാജൻ, അബ്ദുൽ ബാസിത് (ക്രഡന്‍ഷ്യല്‍), അബ്ദുസ്സലാം, റെജിൻ നാഥ് (വളൻറിയർ) എന്നിവരടങ്ങുന്ന സബ്കമ്മിറ്റികൾ സമ്മേളന നടപടി ക്രമങ്ങൾ നിയന്ത്രിച്ചു.
നൗഫൽ സിദ്ദീഖ്, പി. സുരേഷ്, ടി.ആർ. സുബ്രഹ്മണ്യൻ, ചന്ദ്രൻ തെരുവത്ത് എന്നിവര്‍ ചർച്ചക്കുള്ള മറുപടി പറഞ്ഞു. ബിന്യാമിൻ, ധനേഷ് ചന്ദ്രൻ, സുഹൈൽ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ബിജു (പ്രസി.), കെ.എം. അൻസാർ, ജാഫർ സാദിഖ് (വൈസ് പ്രസി.), നൗഫൽ സിദ്ദീഖ് (സെക്ര.), അബ്ദുൽ കരീം, അബ്ദുൽ കലാം (ജോ. സെക്ര.), പി. സുരേഷ് (ട്രഷ.), മൻസൂർ (ജോ. ട്രഷ.) എന്നിവരെ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.
കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ട്രഷറർ സെബിൻ ഇക്ബാൽ, കേന്ദ്രകമ്മിറ്റി അംഗം സുകേഷ് കുമാർ എന്നിവർ സംസാരിച്ചു. വിപീഷ് രാജൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ പി. സുരേഷ് സ്വാഗതവും സെക്രട്ടറി നൗഫൽ സിദ്ദീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.