എയർട്രാഫിക് കൺേട്രാൾ രംഗത്തും സ്ത്രീശാക്തീകരണം
text_fieldsജിദ്ദ: സൗദി അറേബ്യയിലെ സ്ത്രീശാക്തീകരണം എല്ലാ രംഗങ്ങളിലും. എയർട്രാഫിക് കൺട്രോ ൾ രംഗത്തും വനിത ഉദ്യോഗസ്ഥരുടെ ശക്തമായ സാന്നിധ്യം. സൗദി വനിതകളായ എയർട്രാഫിക് കൺേട്രാളർമാരുടെ എണ്ണം 26 കവിഞ്ഞു. സൗദി സിവിൽ ഏവിയേഷൻ അക്കാദമിയിൽനിന്ന് വിദ്യാ ഭ്യാസവും പരിശീലനവും പൂർത്തിയാക്കിയവരാണ് ഇവരെല്ലാം. പുരുഷന്മാരെപ്പോലെ വനിതക ളെ േവ്യാമയാന മേഖലകളിൽ പരിശീലനം നൽകി ജോലിക്ക് പ്രാപ്തരാക്കുന്നതിൽ സൗദി സിവിൽ ഏവിയേഷൻ അക്കാദമി മുഖ്യശ്രദ്ധ ചെലുത്തുന്നുണ്ട്. എയർട്രാഫിക് കൺട്രോൾ മേഖലയിലെ തൊഴിലിൽ സ്വദേശികളുടെ അനുപാതം ഇപ്പോൾ 100 ശതമാനമെത്തിയിരിക്കുന്നു.
തൊഴിൽവിപണിയിൽ സ്വദേശികളായ സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ സൗദി അറേബ്യ നിരവധി നേട്ടങ്ങൾ ഇതിനകം കൈവരിച്ചിട്ടുണ്ട്. രാജ്യത്തിെൻറ സമഗ്ര പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’ ലക്ഷ്യങ്ങളിലൊന്നാണ് എല്ലാ രംഗങ്ങളിലെയും സ്ത്രീ പ്രാതിനിധ്യം. വ്യോമയാനരംഗത്ത് കൂടുതൽ വനിതകൾക്ക് തൊഴിലവസരങ്ങൾ നൽകാനുള്ള ശ്രമത്തിലാണിപ്പോൾ. അേപ്രാച്ചിങ് കൺട്രോൾ, എയർ കൺട്രോൾ ടവർ, ഏരിയ കൺട്രോൾ എന്നീ മൂന്ന് പ്രധാന ജോലികളാണ് എയർട്രാഫിക് കൺട്രോളർമാർക്കുള്ളത്. 60 മൈൽ റേഞ്ചിലും 15,000 അടി ഉയരത്തിലും വിമാനത്താവളത്തിെൻറ ചുറ്റുവട്ടത്ത് ആകാശത്തുള്ള വിമാനങ്ങളുടെ അേപ്രാച്ചിങ് കൺട്രോൾ ഉത്തരവാദിത്തം എയർ ട്രാഫിക് മാനേജ്മെൻറിനാണ്.
വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതും ഇങ്ങോട്ടു വരുന്നതുമായ എല്ലാ വിമാനങ്ങളും സുരക്ഷിതമായ ഉയരത്തിലാണോ എന്ന് നോക്കുന്നതും പ്രദേശത്തെക്കുറിച്ച് നിരീക്ഷണം നടത്തി മറ്റു തടസ്സങ്ങളും പ്രശ്നങ്ങളുമില്ലെന്ന് ഉറപ്പുവരുത്തുന്നതും വിമാനങ്ങളുടെ വേഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച് നിർദേശം നൽകുന്നതും എയർട്രാഫിക് കൺട്രോളർമാരുടെ ഉത്തരവാദിത്തമാണ്. ഇൗ രംഗത്തെല്ലാം സ്വദേശികളായ വനിതകൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ ഏറ്റവും നൂതന സാേങ്കതികസംവിധാനങ്ങളാണ് എയർ നാവിഗേഷൻ രംഗത്ത് സൗദിയിലുള്ളത്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ രണ്ടു റീജനൽ നിരീക്ഷണ സെൻററുകളും 15 എയർ നിരീക്ഷണ യൂനിറ്റുകളും അഞ്ച് മെയ്ൻറനൻസ് സെൻററുകളുമുണ്ട്. ഇതെല്ലാം മുഴുവൻ സമയം പ്രവർത്തിക്കുന്നവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.