വിമാനയാത്ര നിബന്ധന: വിവേചനം അവസാനിപ്പിക്കണം –കെ.എം.സി.സി
text_fieldsദമ്മാം: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിമാനയാത്രയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 22 മുതൽ നടപ്പാക്കിയ കോവിഡ് പ്രോട്ടോകോൾ നിബന്ധന രാജ്യത്തെ പൗരന്മാരായ പ്രവാസി സമൂഹത്തോടുള്ള കടുത്ത വിവേചനമാണെന്ന് കെ.എം.സി.സി ദമ്മാം സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഗൾഫ് പ്രവാസികൾ അടക്കമുള്ളവരെ മാനസികമായും സാമ്പത്തികമായും തകർക്കുന്ന നിർദേശം അടിയന്തരമായി പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
കോവിഡ്വ്യാപന നിരക്ക് നന്നേ കുറവായ ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കമുള്ള സാധാരണക്കാരായ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ വിദേശത്ത് 5,000ത്തിലേറെ രൂപ വരുന്ന പി.സി.ആർ ടെസ്റ്റ് ഫലം 72 മണിക്കൂർ കഴിയാതെ നാട്ടിലെത്തുന്ന പ്രവാസികളെ വീണ്ടും 1,800 രൂപ സാമ്പത്തിക ചെലവ് വരുന്ന ടെസ്റ്റിന് പണം മുടക്കാൻ നിർബന്ധിക്കുന്നത് അനീതിയാണ്. നാട്ടിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ത്യൻ കറൻസി ഇല്ലാതെവരുന്നവർക്ക് ഇതുമൂലമുണ്ടാകുന്ന സാമ്പത്തികവും -സമയപരവുമായ നഷ്ടവും തികഞ്ഞ മനുഷ്യാവകാശ ലംഘനവുമാണെന്ന് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
പ്രയാസപ്പെടുത്തുന്ന നിയമം പരിഷ്കരിക്കണം –ഐ.എം.സി.സി
റിയാദ്: നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തുേമ്പാൾ കോവിഡിെൻറ പേരിൽ പ്രവാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന കേന്ദ്ര സർക്കാറിെൻറ യാത്രാവ്യവസ്ഥകൾ പിൻവലിക്കണമെന്ന് സൗദി ഐ.എം.സി.സി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. യാത്രക്ക് 72 മണിക്കൂർ മുേമ്പ ആർ.ടി പി.സി.ആർ നിർബന്ധമാക്കിയിരിക്കെ നാട്ടിൽ ഇറങ്ങിയാലും ആ ടെസ്റ്റ് ആവർത്തിക്കണമെന്ന നിഷ്കർഷത പ്രവാസികളെ ദുരിതത്തിലാക്കുകയാണ്.
3000ത്തോളം രൂപ ചെലവഴിച്ചു വിദേശത്ത് ടെസ്റ്റ് നടത്തി നാട്ടിൽ എത്തുന്നവർ വീണ്ടും മണിക്കൂറുകൾക്ക് ശേഷം ഒരേ ആവശ്യത്തിന് ആയിരങ്ങൾ ചെലവഴിക്കേണ്ടി വരുന്നത് വഴിയുള്ള അധിക ചെലവ് പ്രവാസികളുടെ നിലവിലെ സാഹചര്യത്തിൽ വലിയ പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർ ഇതിനുവേണ്ടി ചെലവഴിക്കേണ്ടി വരുന്നത് ഭീമമായ സംഖ്യയാണ്. ഈ സാഹചര്യത്തിെൻറ ഗൗരവം മനസ്സിലാക്കി സർക്കാർ അടിയന്തരമായി നിയമങ്ങൾ പരിഷ്കരിക്കണം. ഏകദേശം ഒരു വർഷത്തോളം കോവിഡിെൻറ കാരണത്താൽ നാട്ടിൽ കഴിയേണ്ടി വന്ന പ്രവാസികൾ വളരെ പ്രയാസപ്പെട്ടാണ് ലക്ഷത്തോളം രൂപ ചെലവഴിച്ച് ദുബൈ വഴി സൗദിയിലേക്കും കുവൈത്തിലേക്കും യാത്രക്ക് ശ്രമിക്കുന്നത്.
എന്നാൽ, യാത്ര തുടരാനാവാതെ ദുബൈയിൽ കുടുങ്ങി ഭക്ഷണത്തിനു പോലും പ്രയാസപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന പ്രവാസികളെ സംബന്ധിച്ചു ഈ കോവിഡ് ടെസ്റ്റുകളുടെ പരമ്പര വഴിയുള്ള സാമ്പത്തിക ബാധ്യത ഒരു നിലക്കും താങ്ങാൻ കഴിയാത്തതാണ്. ഈ പ്രത്യക സാഹചര്യങ്ങൾ മനസ്സിലാക്കി സർക്കാർ മാനുഷിക സമീപനം കൈക്കൊണ്ട് നിയമത്തിൽ ഉടൻ ഇളവ് വരുത്തണമെന്ന് സൗദി ഐ.എം.സി.സി ഭാരവാഹികളായ എ.എം. അബ്ദുല്ല കുട്ടി, ഹനീഫ് അറബി, നാസർ കുറുമാത്തൂർ, മുഫീദ് കൂരിയാടാൻ എന്നിവർ ആവശ്യപ്പെട്ടു.
പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം –തൃശൂർ ജില്ല ഒ.ഐ.സി.സി
റിയാദ്: പ്രവാസ ലോകത്ത് ജോലി നഷ്ടപ്പെട്ടും സാമ്പത്തികമായി തകർന്നും എങ്ങനെയെങ്കിലും സ്വന്തം നാട് എത്താൻ ശ്രമിക്കുന്ന പ്രവാസികളെ വീണ്ടും വീണ്ടും ദുരിതക്കയത്തിലേക്ക് തള്ളിയിടുന്ന കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് റിയാദ് ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി കേരള മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിക്കും നിവേദനം അയച്ചു. ഗൾഫ് മേഖലയിൽ നിന്ന് ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ എത്തുന്ന ആളുകൾ അതത് എയർപോർട്ടുകളിൽ പി.സി.ആർ ടെസ്റ്റിന് വിധേയമാക്കണമെന്നും അതിെൻറ ചെലവ് വ്യക്തികൾ സ്വയം വഹിക്കണമെന്നുമുള്ള കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പുതിയ യാത്ര മാനദണ്ഡം സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാൻ കഴിയുന്നതല്ലെന്നും കുടുംബവുമായി വരുന്ന ആളുകൾക്ക് ഈ ചെലവ് താങ്ങാൻ ഒരു നിവൃത്തിയും ഇല്ലെന്നും ഈ അപരിഷകൃത നിയമം എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും ഒ.ഐ.സി.സി ആവശ്യപ്പെട്ടു.
5000 മുതൽ 10000 വരെ ചെലവാക്കി ഗൾഫിൽനിന്നും ഓരോ പ്രവാസിയും പി.സി.ആർ ടെസ്റ്റ് എടുത്താണ് നാട്ടിലേക്ക് യാത്ര തിരിക്കുന്നത്. ഇൗ റിസൾട്ടിന് 72 മണിക്കൂർ സാധുതയുണ്ട്. എന്നിട്ടും നാട്ടിലെ എയർപോർട്ടിൽ വീണ്ടും 1,700 രൂപയോളം ചെലവാക്കി വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്യുന്നതിെൻറ പ്രയോഗികതയും ആർക്കും ന്യായീകരിക്കാൻ കഴിയുന്ന ഒന്നല്ലെന്നും പ്രതിഷേധക്കുറിപ്പിൽ ആവശ്യപ്പെട്ടു.
പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം –തൃശൂർ ജില്ല ഒ.ഐ.സി.സി
ബുറൈദ: കോവിഡ് കാരണം ജോലിസംബന്ധമായും ആരോഗ്യസംബന്ധമായും പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ പ്രവാസികൾക്ക് നൽകിയ ഇരുട്ടടിയാണ് കേന്ദ്രസർക്കാറിെൻറ പുതിയ കോവിഡ് മാനദണ്ഡങ്ങളെന്ന് ഖസീം പ്രവാസി സംഘം. സാമ്പത്തികയായി വളരെയധികം പ്രയാസപ്പെടുന്ന ഈ അവസരത്തിൽ തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടും തുടർചികിത്സക്കായും നാട്ടിലെത്തുന്ന പ്രവാസി സമൂഹത്തിന് അമിത ഭാരം വരുത്തിവെക്കുന്നതാണ് പുതിയ യാത്രാനിബന്ധനകളെന്ന് കേന്ദ്ര കമ്മിറ്റിയുടെ വാർത്തകുറിപ്പിൽ അഭിപ്രായപ്പെട്ടു. വിദേശങ്ങളിൽനിന്ന് എത്തുന്നവര്‍ പ്രായഭേദമന്യേ പി.സി.ആർ ടെസ്റ്റിന് വിധേയമാകണമെന്നും അതിനുള്ള ചെലവ് ഇറങ്ങുന്ന എയര്‍പോര്‍ട്ടില്‍ അടക്കണമെന്നുമാണ് കേന്ദ്രസർക്കാറിെൻറ പുതിയ നിർദേശം. വിദേശത്തുനിന്നുള്ള ടെസ്റ്റിന് ചെലവാകുന്ന 5,000 രൂപക്കു പുറമേ 2,000ത്തോളം രൂപ നാട്ടിൽ നടത്തുന്ന ടെസ്റ്റിന് അധികമായി അടക്കാൻ പ്രവാസികൾ നിർബന്ധിതരായിരിക്കുകയാണ്.
ഇത് ഉണ്ടാക്കുന്ന സാമ്പത്തിക ഭാരം വളരെ വലുതാണ്. വിദേശ വിമാനത്താവളങ്ങളില്‍ എത്തുന്നവർക്ക് കോവിഡ് പരിശോധന സൗജന്യമായിരിക്കേ ഇന്ത്യയിലേക്ക് വരുന്ന പൗരന്മാർ കോവിഡ് പരിശോധനക്കുള്ള ചെലവ് വഹിക്കണം എന്ന് പറയുന്നത് അന്യായമാണ്. പ്രവാസിവിഷയങ്ങളിൽ ഒരുവിധ അനുഭാവപൂർണമായ ഇടപെടലുകളും നടത്താത്ത കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തിലെങ്കിലും കരുണകാണിക്കാൻ തയാറാകണമെന്നും കേന്ദ്രകമ്മിറ്റിയുടെ വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു. ഇന്ത്യയില്‍നിന്നും സൗദി അറേബ്യയിലേക്ക് വിമാനങ്ങള്‍ പുനരാരംഭിക്കാത്ത സാഹചര്യത്തിൽ മറ്റു ഗൾഫ് രാജ്യങ്ങൾ വഴി എത്താൻ ശ്രമിച്ചവർ പാതിവഴിയിൽ കുടുങ്ങിക്കിടക്കുകയാണ്. അവരുടെ കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും ഖസീം പ്രവാസി സംഘം കുറ്റപ്പെടുത്തി.
തീരുമാനം പുനഃപരിശോധിക്കണം -ഡബ്ല്യു.എം.എഫ്
റിയാദ്: നാട്ടിലെത്തുന്ന പ്രവാസികൾക്ക് 72 മണിക്കൂറിനുള്ളിൽ വിദേശത്തും സ്വദേശത്തുമായി ഏർപ്പെടുത്തിയ കോവിഡ് ടെസ്റ്റ് നിബന്ധന അംഗീകരിക്കാൻ പറ്റുന്നതല്ലെന്നും ടെസ്റ്റ് നാട്ടിലെ എയർപോർട്ടിൽ മാത്രമായി ചുരുക്കണമെന്നും അതിെൻറ ചെലവ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വഹിക്കണമെന്നും വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) സൗദി നാഷനൽ കൗൺസിൽ ആവശ്യപ്പെട്ടു. വിദേശത്തുനിന്ന് ടെസ്റ്റ് ചെയ്യുന്നതിന് 7000ത്തിലധികം രൂപ ചെലവ് വരുന്നതും നാട്ടിൽ വരുന്നവർക്ക് മാസസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതുമാണ്. സൗദി അറേബ്യ പോലുള്ള ഒരു വലിയ രാജ്യത്ത് ഉൾനാടുകളിലും മറ്റും ജോലി ചെയ്യുന്ന നിരവധി മലയാളികൾ ഈ നിബന്ധന കാരണം വളരെ പ്രയാസത്തിലാണ്.
എയർപോർട്ടുകളിലെ പരിശോധനാഫലം നെഗറ്റിവ് ആണെങ്കിൽ 14 ദിവസം എന്ന ക്വാറൻറീനിൽ ഇളവ് അനുവദിക്കണം. ഈ വിഷയങ്ങളിൽ കേരള സർക്കാർ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തി സൗദിയിലെ ഭൂരിപക്ഷം വരുന്ന മലയാളി പ്രവാസികളുടെ പ്രയാസങ്ങൾ ലഘൂകരിക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ ഡബ്ല്യു.എം.എഫ് ഭാരവാഹികളായ നസീർ വാവാകുഞ്ഞ്, നാസർലൈസ്, ഷബീർ ആക്കോട്, സജു മത്തായി തെങ്ങുവിളയിൽ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.