വിമാന സീറ്റുകൾ ആൾട്രാവയലറ്റ് രശ്മികളാൽ അണുമുക്തമാക്കാൻ തുടങ്ങി
text_fieldsസൗദി എയർലൈൻസ് വിമാനങ്ങളിലെ സീറ്റുകൾ യു.വി.സി അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുമുക്തമാക്കുന്നു
ജിദ്ദ: സൗദി എയർലൈൻസ് വിമാനങ്ങളിലെ സീറ്റുകൾ യു.വി.സി അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുമുക്തമാക്കൽ ആരംഭിച്ചു. യാത്രക്കാർക്കും വിമാന ജീവനക്കാർക്കും എല്ലാ സുരക്ഷയും പ്രതിരോധവും ഒരുക്കുന്നതിെൻറ ഭാഗമായാണിത്.
വിമാനത്താവളത്തിെല ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയുമായി സഹകരിച്ചാണ് സീറ്റുകൾ അണുമുക്തമാക്കുന്നത്. കാബിൻ പ്രതലങ്ങളെ അണുമുക്തമാക്കുന്നതിന് വേണ്ടി അൾട്രാവയലറ്റ് രശ്മികൾ പുറപ്പെടുവിച്ചുകൊണ്ടുള്ള പുതിയ സാേങ്കതിക വിദ്യയാണ് പ്രവർത്തിക്കുന്നത്. ഇടത്തരം വലുപ്പമുള്ള കാബിനുൾഭാഗം 10 മിനിറ്റിനുള്ളിൽ അണുമുക്തമാക്കാനാകും. അതോടൊപ്പം ഒരേസമയം കാബിെൻറ ഇരുവശങ്ങളും അണുമുക്തമാക്കാനും സാധിക്കും.പ്രവർത്തന ക്ഷമതയും വേഗവുമാണ് സംവിധാനത്തിെൻറ പ്രത്യേകത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.