വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണം -ഐ.സി.എഫ്
text_fieldsഅബഹ: സീസണുകളിലും അല്ലാതെയും ഗൾഫിലെ പ്രവാസികളെ തിരഞ്ഞുപിടിച്ച് ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുടെ ആകാശക്കൊള്ള അവസാനിപ്പിക്കണമെന്ന് ഐ.സി.എഫ് അബഹ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ്സ് അഭിപ്രായപ്പെട്ടു. ഗൾഫിൽ നിരുത്തരവാദപരമായി സർവിസുകൾ നിർത്തലാക്കുകയും സമയമാറ്റം പതിവാക്കുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴില്ലെന്നും അമേരിക്ക, കാനഡ, യൂറോപ്യൻ നാടുകൾ എന്നിവിടങ്ങളിലേക്കെന്നപോലെ ദൂരപരിധിക്കനുസരിച്ചല്ല ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കെന്നതും നീതികേടാണ് ഇക്കാര്യത്തിലെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ജനകീയ സദസ്സിൽ സൈനുദ്ദീൻ അമാനി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് പ്രൊവിൻസ് ജനറൽ സെക്രട്ടറി അബ്ദുസ്സലാം കുറ്റിയാടി ഉദ്ഘാടനം ചെയ്തു. പ്രൊവിൻസ് സംഘടനാ സെക്രട്ടറി മൊയ്തീൻ മാവൂർ ആമുഖപ്രഭാഷണം നടത്തി. കെ.എം.സി.സി ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റി ചെയർമാൻ ഉസ്മാൻ കിളിയമണ്ണിൽ, ഒ.ഐ.സി.സി ദക്ഷിണ മേഖല ജനറൽ സെക്രട്ടറി പ്രകാശൻ നാദാപുരം, ഗൾഫ് മാധ്യമം പ്രതിനിധി മുജീബ് ചടയമംഗലം, മുഹമ്മദ് ബഷീർ (റോയൽ ട്രാവൽസ്), മനാഫ് കാവിലാടത്ത് (വേൾഡ് കോർണർ ട്രാവൽസ്) തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു. സിദ്ദീഖ് മൗലവി കുറ്റിപ്പുറം പ്രാർഥന നടത്തി. മുഹമ്മദ് കുഞ്ഞിപ്പ ചുള്ളിയോട് സ്വാഗതവും കബീർ പാലപ്പറ്റ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.