വിമാനത്താവളങ്ങളിൽനിന്ന് മക്കയിലേക്ക് ബസ് സൗകര്യം
text_fieldsജിദ്ദ: വിമാനത്താവളങ്ങളിൽനിന്ന് മക്കയിലെ താമസസ്ഥലത്തേക്കും അവിടന്ന് പുണ്യസ്ഥലങ്ങളിലേക്കും യാത്രക്ക് നിരവധി ബസുകൾ ഏർപ്പെടുത്തി. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യരംഗത്ത് വേറിട്ട ഒരുക്കങ്ങളാണ് ഇത്തവണ ഹജ്ജിന് പൂർത്തിയാക്കിയത്. ആശുപത്രി, മെഡിക്കൽ സെൻററുകൾ എന്നിവക്കുപുറമെ ഫീൽഡ് ആശുപത്രി, മൊബൈൽ ക്ലിനിക്, മൊബൈൽ തീവ്രപരിചരണ ആശുപത്രി എന്നിവയും ഒരുക്കിയിട്ടുണ്ട്. വിദഗ്ധരായ മെഡിക്കൽ, പാരാമെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സൂര്യതാപ ചികിത്സക്ക് പ്രത്യേക സൗകര്യങ്ങൾ ആശുപത്രികളിലുണ്ട്. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ കീടനാശിനി തളിക്കലും പൂർത്തിയായി. റെഡ്ക്രസൻറിന് കീഴിൽ 253 പേരെയാണ് നിയോഗിച്ചത്.
27 ആംബുലൻസ് സെൻററുകളും 112 ആംബുലൻസുകളും ഒരുക്കി. തുരങ്കങ്ങളുടെ റിപ്പയറിങ്, ശുചീകരണ ജോലികൾ, സ്ട്രീറ്റ് െലെറ്റുകൾ സ്ഥാപിക്കൽ എന്നിവ മുനിസിപ്പാലിറ്റിക്ക് കീഴിൽ പൂർത്തിയായി. പുണ്യസ്ഥലങ്ങളിലും ഹറമിനടുത്തും ശുചീകരണത്തിനായി 13,500 ജോലിക്കാരെ നിയോഗിച്ചു. ഇവർക്ക് 912 ഉപകരണങ്ങളും ഒരുക്കി. അവശിഷ്ടങ്ങൾക്കായി 87,900 പെട്ടികൾ സ്ഥാപിച്ചു. ജല, വൈദ്യുതി സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തി. അഗ്നിശമന സുരക്ഷ സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് സിവിൽ ഡിഫൻസും പരിശോധിച്ചു ഉറപ്പുവരുത്തി. മഴ പോലുള്ള അടിയന്തരഘട്ടങ്ങളിൽ സേവനത്തിനായി പ്രത്യേക യൂനിറ്റുകളെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കി. ബലിയറുക്കാൻ അറവുശാലകളിലെ ഒരുക്കങ്ങളും പൂർത്തിയായി. നുഴഞ്ഞുകയറ്റക്കാരെയും അനുമതി പത്രമില്ലാത്തവരെയും പിടികൂടാൻ ഫീൽഡിൽ നിരവധി സുരക്ഷ സംഘങ്ങളെയും നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.