തിരുവനന്തപുരം വിമാനത്താവള യൂസേഴ്സ് ഫീ; ശക്തമായി പ്രതികരിച്ച് പ്രവാസലോകം
text_fieldsജുബൈൽ: സ്വകാര്യവത്കരണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ് ഏറ്റെടുത്ത തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസേഴ്സ് ഫീ ഏർപ്പെടുത്തിയതിനെതിരെ പ്രവാസലോകത്ത് ശക്തമായ പ്രതിഷേധം ഉയരുന്നു. പ്രവാസികളോടുള്ള കേന്ദ്ര സർക്കാറിന്റെ അവഗണനയുടെ മകുടോദാഹരണമാണ് ഈ അനീതി. പ്രധാനമായും ഗൾഫ് മലയാളികളാണ് ഈ ചൂഷണത്തിന് വിധേയരാകാൻ പോകുന്നത്. കഴിഞ്ഞ പത്തുവർഷമായി പ്രവാസികളെ വിവിധ നടപടികളിലൂടെ ഞെരുക്കുന്നതാണ് തുടർന്നു കൊണ്ടിരിക്കുന്നത്.
പ്രവാസികൾക്ക് വേണ്ടിയുള്ള വകുപ്പ് പോലും ഒഴിവാക്കിയ ഒന്നാം മോദി സർക്കാറിന്റെ പ്രവാസി വിരുദ്ധതയിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നതിന്റെ തെളിവാണിത്. ഈ പ്രവണത പ്രവാസികൾക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ലായെന്നും കടുത്ത പ്രതിഷേധം അറിയിക്കുന്നുവെന്നും അഷ്റഫ് മൂവാറ്റുപുഴ (ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി), ഉസ്മാൻ ഒട്ടുമ്മൽ (കെ.എം.സി.സി സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡൻറ്), നിയാസ് നാരകത്ത് (പ്രവാസി വെൽഫെയർ ജുബൈൽ) തുടങ്ങിയവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.