യൂസേഴ്സ് ഫീ: പ്രിയദർശിനി കൾചറൽ സെൻറർ യാംബു പ്രതിഷേധിച്ചു
text_fieldsയാംബു: തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെൻറ് ഫീ ഇനത്തിൽ വൻ വർധന വരുത്തിയ നടപടി പിൻവലിക്കണമെന്ന് പ്രിയദർശിനി കൾചറൽ സെൻറർ യാംബു സെൻട്രൽ കമ്മിറ്റി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. സാധാരണ പ്രവാസികളുടെ മേൽ അടിച്ചേൽപിച്ച ഈ കടുത്ത നടപടികൾക്കെതിരെ പ്രവാസികൾ ശക്തമായി പ്രതിഷേധിക്കണമെന്നും ചെയർമാൻ മുജീബ് പൂവച്ചൽ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു. ജൂലൈ ഒന്നു മുതൽ വർധിപ്പിക്കുന്ന യൂസേഴ്സ് ഫീ പിൻവലിക്കാൻ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്താൻ തിരുവനന്തപുരം, ആറ്റിങ്ങൽ എം.പിമാർക്ക് ഇ-മെയിൽ സന്ദേശം അയച്ചതായും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.