Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ...

സൗദിയിലെ വിമാനത്താവളങ്ങൾ പൊതുനിക്ഷേപ നിധിക്ക്​ കീഴിലാക്കും

text_fields
bookmark_border
സൗദിയിലെ വിമാനത്താവളങ്ങൾ പൊതുനിക്ഷേപ നിധിക്ക്​ കീഴിലാക്കും
cancel

ജിദ്ദ: സൗദിയിലെ വിമാനത്താവളങ്ങളുടെ ഉടമസ്ഥതയും നടത്തിപ്പ​ും വികസന ഉത്തരവാദിത്വവും പൊതു നിക്ഷേപ ഫണ്ടിലേക്ക് മാറ്റുമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്​ദുൽ അസീസ്​ അൽദുലൈജ്​ വ്യക്തമാക്കി. ‘ദമാനിയ’ ചാനലിന് നൽകിയ അഭിമുഖത്തിലാണ്​ ഇക്കാര്യം സൂചിപ്പിച്ചത്​. 2030ൽ റിയാദിൽ ആരംഭിക്കുന്ന കിങ്​ സൽമാൻ എയർപോർട്ടിൽ നാല്​ റൺവേകളിലൂടെ 12 കോടി യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്​. 2050ൽ ആറ്​ റൺവേകളിലായി ഏകദേശം 18.5 കോടി യാത്രക്കാരായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിമാനത്താവളങ്ങളുടെയും ആസ്തികൾ ഉൾപ്പെടെ ഉടമസ്ഥാവകാശം പൊതുനിക്ഷേപ ഫണ്ടിലേക്ക് മാറ്റും. വരും മാസങ്ങളിൽ ഇതാരംഭിക്കും. റിയാദിലെയും ദമ്മാമിലെയും വിമാനത്താവളങ്ങൾ ഇതിനായി സജ്ജമായി കഴിഞ്ഞു. റിയാദിലെ നിർദ്ദിഷ്​ട കിങ്​ സൽമാൻ വിമാനത്താവളത്തി​െൻറ സ്ഥാനം നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്​. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ശക്തമായ അടിസ്ഥാന സൗകര്യങ്ങളാണ്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറ നേതൃത്വത്തിലുള്ള ഒരു സ്ഥാപക സമിതിയും പൊതു നിക്ഷേപ ഫണ്ടിൽ നിന്ന്​ നേരിട്ടുള്ള മേൽനോട്ടവും അതിനുണ്ട്​.

സൗദി പുതിയ വിമാനക്കമ്പനികൾ ആരംഭിക്കാനും ഉദ്ദേശിക്കുന്നു. സൗദി എയർലൈൻസിനെ പൂർണമായും ആശ്രയിക്കുന്നത്​ ഒഴിവാക്കാനാണിത്​. നിലവിൽ സൗദി എയർലൈൻസിന് 140 വിമാനങ്ങളുണ്ട്. രാജ്യത്തി​െൻറ ഭൂമിശാസ്ത്രപരമായ വലിപ്പം ഉൾക്കൊള്ളാൻ ഇത്രയും വിമാനങ്ങൾ പര്യാപ്തമല്ല. ആവശ്യങ്ങൾ പൂർണമായും ഉൾക്കൊള്ളാനാകുന്നില്ല. പുതിയ എയർലൈനുകളും പൊതുനിക്ഷേപ ഫണ്ടി​െൻറ മേൽനോട്ടത്തിയായിരിക്കുമെന്നും സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു.

കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിലെ മൂന്ന്​, നാല്​ ടെർമിനലുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും നവീകരണം പൂർത്തിയാക്കുകയും ചെയ്​തു. ഇനി ഒന്ന്​, രണ്ട്​, അഞ്ച്​ ടെർമിനലുകളുടെ നവീകരണമാണ്​. ബെൽറ്റ് സംവിധാനങ്ങൾ, വൈദ്യുതി, മുഴുവൻ സംവിധാനങ്ങൾ എന്നിവയുടെ കാര്യത്തിൽ പൂർണമായ നവീകരണം ആവശ്യമാണ്. ഒന്നാം ടെർമിനൽ​ നവീകരണ ജോലികൾ ആഴ്ചകൾക്കുള്ളിൽ ആരംഭിക്കും​. ഇവിടെ ഒാപറേറ്റ്​ ചെയ്യുന്ന വിദേശ വിമാനങ്ങളെ ഒരു വർഷത്തേക്ക് ടെർമിനൽ രണ്ടിലേക്ക് മാറ്റും. ടെർമിനൽ ഒന്നിലെ പ്രവർത്തികൾ പൂർത്തിയായി തുറന്നാൽ ടെർമിനൽ രണ്ട്​ നവീകരിക്കുന്നതിനുള്ള ജോലികൾ ആരംഭിക്കും.

കഴിഞ്ഞ റമദാനിൽ ജിദ്ദ വിമാനത്താവളത്തിലുണ്ടായ പ്രശ്​നങ്ങൾ സങ്കടകരമാണ്​. അതി​െൻറ പൂർണ ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ട്. ഈ പ്രശ്നം ഉണ്ടാകാനിടയാക്കിയ കാരണങ്ങളെല്ലാം അന്വേഷിക്കുകയും പഠിക്കുകയും ചെയ്യും. നിരീക്ഷണ-നിയന്ത്രണ കാമറകൾ പ്രവർത്തനക്ഷമമാക്കുകയും വർഷം മുഴുവൻ ഹജ്ജ് ഹാൾ സജീവമാക്കുകയും ചെയ്തുകൊണ്ടാണ് പ്രശ്​നപരിഹാരം നടത്തുന്നത്. യാത്രക്കാരന് നൽകുന്ന സേവനങ്ങളുടെ ഏതെങ്കിലും ഭാഗത്ത് എന്തെങ്കിലും തകരാറുണ്ടെങ്കിൽ അത് തുടർന്നുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്നും സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi airlinesSaudi Arabia
News Summary - Airports in Saudi will be placed under Public Investment Fund
Next Story